Kerala Kaumudi Online
Monday, 20 May 2019 5.05 AM IST

ഓർമ്മകളുടെ കാവൽക്കാരി

rani-jhonson

നീ എൻ സർഗ സൗന്ദര്യമേ

നീ എൻ സത്യ സംഗീതമേ

നിന്റെ സങ്കീർത്തനം, സങ്കീർത്തനം

ഓരോ ഈണങ്ങളിൽ പാടുവാൻ

നീ തീർത്ത മൺവീണ ഞാൻ...

​ജീവിതം കൊ​ണ്ടു​ ​വേ​ർ​പെ​ട്ടു​ ​പോ​യൊ​രാ​ൾ​ ​ജീ​വ​നേ​കി​ ​നി​ർമ്മി​ച്ചെ​ടു​ത്ത​ ​ഈ​ണ​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ് ​പാ​ട്ടു​ക​ളു​ടെ​ ​വീ​ട്ടി​ൽ​ ​റാ​ണി​ക്ക് ​ഇ​പ്പോ​ൾ​ ​കൂ​ട്ടി​നു​ള്ള​ത്.​ ​ഓ​ർ​മ​ക​ളു​ടെ​ ​പി​ന്ന​ണി​യി​ലെ​വി​ടെ​യോ​ ​ഒ​രു​ ​ഗി​റ്റാ​ർ​ ​വി​ലാ​പ​ ​ശ്രു​തി​ ​മീ​ട്ടി​യി​രി​പ്പു​ണ്ട്.​ ​ഏ​റ്റ​വും​ ​പ്രി​യ​പ്പെ​ട്ടൊ​രു​ ​പാ​ട്ട് ​പാ​ടി​ത്തീ​രു​ന്ന​തി​ലും​ ​വേ​ഗ​ത്തി​ലാ​യി​രു​ന്നു​ ​റാ​ണി​യു​ടെ​ ​ജീ​വി​ത​ത്തി​ൽ​ ​നി​ന്നു​ം ​ജോ​ൺ​സ​ൻ​ ​മാ​ഷ് ​എ​ന്ന​ ​പ്ര​തി​ഭ​ ​വേ​ർ​പെ​ട്ടു​ ​പോ​യ​ത്.​ ​അ​തി​ലേ​റെ​ ​വേ​ദ​ന​ ​ന​ൽ​കി​യാ​യി​രു​ന്നു​ ​മ​ക്ക​ൾ​ ​ഷാ​നും​ ​റെ​ന്നും​ ​ഈ​ ​അ​മ്മ​യു​ടെ​ ​ കൈയിൽ നിന്നൂർന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യി ജീവിതത്തിൽ നിന്നും ​ക​ട​ന്നു​ ​പോ​യ​ത്.​

​ ​

ഓ​ർ​മ​ക​ളി​ൽ​ ​നി​ന്നും​ ​ഉ​യി​ർ​പ്പ്

കു​രി​ശു​മ​ര​ണ​ത്തി​ൽ​ ​നി​ന്ന് ​മൂ​ന്നാം​നാ​ൾ​ ​ക​ർ​ത്താ​വ് ​ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ​തി​ന്റെ​ ​ഓ​ർ​മ്മ​യി​ലാ​ണ് ​ഇ​ന്ന് ​ലോ​കം.​ ​സ്വ​ർ​ഗ​സു​ന്ദ​ര​ ​ജീ​വി​ത​ത്തി​ൽ​ ​നി​ന്ന് ​തീ​രാ​ന​ഷ്ട​ങ്ങ​ളു​ടെ​ ​ഇ​രു​ട്ടി​ലേ​ക്ക് ​വീ​ഴ്ച​യി​ൽ​ ​നി​ന്നാ​ണ് ​റാ​ണി​യും​ ​ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​ന്ന​ത്.​ ​പ്ര​ണ​യ​ത്തി​ന്റെ,​ ​സ​ന്തോ​ഷ​ത്തി​ന്റെ,​ ​സ​ങ്ക​ട​ത്തി​ന്റെ​ ​ഭാ​വ​ങ്ങ​ൾ​ ​ഗാ​ന​ങ്ങ​ളി​ലേ​ക്ക് ​ആ​വാ​ഹി​ച്ച​ ​പ്രി​യ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ജോ​ൺ​സ​ൺ​ ​മാ​ഷി​ന്റെ​ ​ഭാ​ര്യ​ ​റാ​ണി​ ​ജോ​ൺ​സ​ൺ​ ​ഇ​പ്പോ​ൾ​ ​പൂ​ക്കാ​ട്ടു​പ​ടി​ ​ക്ള​ബ് ​റോ​ഡി​ലെ​ ​ടി​റ്റൂ​സ് ​നെ​സ്റ്റ് ​എ​ന്ന് ​പേ​രി​ട്ട​ ​പു​തി​യ​ ​വി​ല്ല​യി​ലെ​ ​സ്വീ​ക​ര​ണ​മു​റി​യി​ൽ​ ​ഓ​ർ​മ​ക​ളു​ടെ​യും​ ​നൊ​മ്പ​ര​ങ്ങ​ളു​ടെ​യും​ ​ന​ടു​വി​ൽ​ ​പു​ഞ്ചി​രി​ച്ചു​ ​മി​ണ്ടാ​നി​രി​ക്കു​ക​യാ​ണ്.​ ​ജോ​ൺ​സ​ൺ​ ​മാ​സ്റ്റ​റി​ന്റെ​യും​ ​മ​ക്ക​ൾ​ ​ഷാ​ൻ​ ​ജോ​ൺ​സ​ണി​ന്റെ​യും​ ​റെ​ൻ​ ​ജോ​ൺ​സ​ണി​ന്റെ​യും​ ​ചി​ത്ര​ങ്ങ​ൾ​ക്കും​ ​മാ​സ്റ്റ​റി​ന്റെ​ ​പ്രി​യ​ഗി​റ്റാ​റി​ന്റെ​യും​ ​നേ​ടി​യ​ ​സം​സ്ഥാ​ന​പു​ര​സ്‌​കാ​ര​ങ്ങ​ളു​ടെ​യും​ ​മ​ക​ൾ​ ​പാ​ട്ടി​നും​ ​മ​ക​ൻ​ ​ബൈ​ക്ക് ​റെ​യ്‌​സിം​ഗി​നും​ ​സ്വ​ന്ത​മാ​ക്കി​യ​ ​പു​ര​സ്‌​കാ​ര​ങ്ങ​ളു​ടെ​യും​ ​ന​ടു​വി​ലി​രു​ന്ന് ​ആ​ ​അ​മ്മ​ ​സം​സാ​രി​ച്ചു​ ​തു​ട​ങ്ങി.​ ​സ​ന്തോ​ഷം​ ​നി​റ​ഞ്ഞ​ ​കാ​ൽ​ ​നൂ​റ്റാ​ണ്ടി​നെ​ ​കു​റി​ച്ച് ,​ഒ​ന്നി​ന് ​പി​ന്നാ​ലെ​ ​മ​റ്റൊ​ന്നാ​യി​ ​എ​ത്തി​യ​ ​ദു​ര​ന്ത​ങ്ങ​ളെ​ ​കു​റി​ച്ച്,​ ​അ​തി​ജീ​വ​ന​ത്തി​ന്റെ​ ​രാ​പ​ക​ലു​ക​ളെ​ക്കു​റി​ച്ച്...​ ​

പാ​ട്ടി​ന്റെ​ ​കൈ​പി​ടി​ച്ചൊ​രു​ ​ജീ​വി​തം​

ജോ​ൺ​സണെ​യും​ ​റാ​ണി​യെ​യും​ ​ഒ​ന്നി​പ്പി​ച്ച​ത് ​മ​റ്റൊ​രു​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നാ​യ​ ​അ​ർ​ജു​ന​ൻ​ ​മാ​സ്റ്റ​റാ​യി​രു​ന്നു.​ ​ജോ​ൺ​സ​ണ്​ ​വേ​ണ്ടി​ ​വി​വാ​ഹം​ ​ആ​ലോ​ചി​ക്കാ​ൻ​ ​തു​ട​ങ്ങി​യ​ ​കാ​ലം.​ ​അ​ർ​ജു​ന​ൻ​ ​മാ​സ്റ്റ​റു​ടെ​ ​മ​ക​ളു​ടെ​ ​കൂ​ട്ടു​കാ​രി​യാ​യ​ ​റാ​ണി​ ​ജോ​ൺ​സ​ണ് ​ചേ​രു​ന്ന​ ​പെ​ണ്ണാ​ണ് ​എ​ന്ന് ​ആ​ദ്യം​ ​പ​റ​യു​ന്ന​ത് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​ക​ൻ​ ​അ​ശോ​ക​നാ​ണ്.​ ​ജോ​ൺ​സ​ണ് ​വേ​ണ്ടി​ ​പെ​ണ്ണ​ന്വേ​ഷി​ച്ച് ​ഇ​ട​ക്കൊ​ച്ചി​യി​ലെ​ ​റാ​ണി​യു​ടെ​ ​വീ​ട്ടി​ലേ​ക്ക് ​ചെ​ല്ലു​ന്ന​തും​ ​അ​ശോ​ക​ൻ​ ​ത​ന്നെ.​ ​പ​ര​സ്പ​രം​ ​ക​ണ്ട് ​ഇ​ഷ്ട​പ്പെ​ട്ട​തോ​ടെ​ 1982​ൽ​ ​ജോ​ൺ​സ​ൺ​ ​മാ​സ്റ്റ​റി​നൊ​പ്പം​ ​സം​ഗീ​ത​സാ​ന്ദ്ര​മാ​യ​ ​ജീ​വി​ത​ത്തി​ന് ​റാ​ണി​ ​തു​ട​ക്കം​ ​കു​റി​ച്ചു.​ ​വി​വാ​ഹ​ശേ​ഷ​മാ​ണ് ​ആ​ദ്യ​ ​സം​സ്ഥാ​ന​ ​പു​ര​സ്‌​കാ​രം​ ​ജോ​ൺ​സ​ണെ​ ​തേ​ടി​യെ​ത്തു​ന്ന​ത്.​ ​അ​ങ്ങ​നെ​ ​ജ​ന്മ​സി​ദ്ധ​മാ​യ​ ​സം​ഗീ​ത​ത്തി​നൊ​പ്പം​ ​ഭാ​ഗ്യ​മാ​യി​ ​റാ​ണി​യും​ ​എ​ത്തി​യെ​ന്ന് ​ജോ​ൺ​സ​ന്റെ​ ​കൂ​ട്ടു​കാ​ർ​ ​ക​ളി​യാ​യും​ ​കാ​ര്യ​മാ​യും​ ​പ​റ​യാ​ൻ​ ​തു​ട​ങ്ങി.​ ​പ​ക്ഷേ,​ ​അ​തു​ ​ത​ന്നെ​യാ​യി​രു​ന്നു​ ​സ​ത്യം.​ ​വ​ർ​ഷം​ ​പ​ത്തോ​ളം​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​മ്പ​തോ​ളം​ ​ഗാ​ന​ങ്ങ​ൾ.​ ​സി​നി​മാ​സം​ഗീ​ത​ ​ലോ​ക​ത്ത് ​ജോ​ൺ​സ​ൺ​ ​മാ​സ്റ്റ​റി​ന്റെ​ ​മൂ​ല്യം​ ​കു​തി​ച്ചു​യ​ർ​ന്നു.​ ​കം​പോ​സിം​ഗ് ​വീ​ടി​ന് ​പു​റ​ത്തു​വ​ച്ച് ​ന​ട​ത്താ​നാ​യി​രു​ന്നു​ ​മാ​സ്റ്റ​റി​ന് ​പ്രി​യം.​ ​വീ​ട്ടി​ൽ​ ​വ​ന്നാ​ൽ​ ​തി​ക​ച്ചും​ ​വീ​ട്ടു​കാ​ര​നാ​യി​ ​മാ​റു​ക​യാ​യി​രു​ന്നു​ ​പ​തി​വ്.​ ​വി​വാ​ഹം​ ​ക​ഴി​ഞ്ഞ് ​നാ​ല് ​വ​ർ​ഷ​ത്തെ​ ​കാ​ത്തി​രി​പ്പി​ന് ​ശേ​ഷം​ ​ആ​ദ്യ​ത്തെ​ ​കു​ഞ്ഞ്,​ ​ഷാ​ൻ​ ​ജോ​ൺ​സ​ൺ​ ​എ​ന്ന് ​പേ​രി​ട്ട​ ​പൊ​ന്നോ​മ​നയെ​ ​വീ​ട്ടി​ൽ​ ​ടി​റ്റു​ ​എ​ന്ന് ​ജോ​ൺ​സ​ണും​ ​റാ​ണി​യും​ ​വി​ളി​ച്ചു.​ ​ചെ​ന്നൈ​യി​ൽ​ ​അ​ന്ന് ​ത​ങ്ങ​ൾ​ ​താ​മ​സി​ച്ച സ്ട്രീ​റ്റി​ന് ​ടി​റ്റൂ​സ് ​സ്ട്രീ​റ്റെ​ന്ന് ​ ജോ​ൺ​സ​ൺ​ ​പേ​രു​ചൊ​ല്ലി.​ ​ഇ​ന്നും​ ​ആ​ ​തെ​രു​വി​ന് ​അ​കാ​ല​ത്തി​ൽ​ ​പൊ​ലി​ഞ്ഞു​ ​പോ​യ​ ​പൊ​ന്നോ​മ​ന​യു​ടെ​ ​പേ​രാ​ണെ​ന്ന് ​അ​മ്മ​ ​ഉ​റ​പ്പി​ക്കു​ന്നു.​ ​മ​ക​ൾ​ ​ജ​നി​ച്ച് ​അ​ഞ്ചു​വ​ർ​ഷം​ ​പി​ന്നി​ട്ട​പ്പോ​ഴാ​ണ് ​അ​വ​ൾ​ക്ക് ​കു​ഞ്ഞ​നു​ജ​നാ​യി​ ​അ​ച്ചു​വെ​ന്ന​ ​റെ​ൻ​ ​ജോ​ൺ​സ​ൺ​ ​ജ​നി​ക്കു​ന്ന​ത്.​ ​സ്വ​ർ​ഗ​മാ​യി​രു​ന്നു​ ​റാ​ണി​യ്ക്ക് ​അ​വ​ർ​ക്കൊ​പ്പ​മു​ള്ള​ ​ജീ​വി​തം.​ ​ചെ​ന്നൈ​ ​വി​ട്ട് ​എ​വി​ടെ​ ​പോ​കു​മ്പോ​ഴും​ ​ജോ​ൺ​സ​ൺ​ ​മാ​സ്റ്റ​റി​ന് ​റാ​ണി​യു​ടെ​ ​കൂ​ട്ട് ​വേ​ണ​മാ​യി​രു​ന്നു.​ ​മ​ക്ക​ളെ​യോ​ർ​ത്ത് ​ഒ​റ്റ​യ്ക്ക് ​യാ​ത്ര​ ​തി​രി​ച്ചാ​ലും​ ​തൊ​ട്ട​ടു​ത്ത​ ​ദി​വ​സം​ ​റാ​ണി​യ്ക്ക് ​യാ​ത്ര​ാടി​ക്ക​റ്റ് ​എ​ത്തും.​ ​

അ​പ്ര​തീ​ക്ഷി​തം​ ​ആ​ ​ക​ട​ന്നു​പോ​ക്ക‌്

വീ​ട്ടി​ലി​രു​ന്ന് ​പാ​ട്ടു​ ​കം​പോ​സ് ​ചെ​യ്യു​ന്ന​ ​ശീ​ല​മി​ല്ല​ ​ജോ​ൺ​സ​ൺ​ ​മാ​സ്റ്റ​റി​ന്.​ ​റെ​ക്കാ​ർ​ഡിം​ഗ് ​തീ​രും​വ​രെ​ ​ടെ​ൻ​ഷ​നി​ലാ​വും.​ ​ആ​ ​സ​മ​യം​ ​അ​ടു​ത്തേ​ക്ക് ​പോ​കാ​തി​രി​ക്കു​ന്ന​താ​ണ് ​ന​ല്ല​തെ​ന്ന് ​റാ​ണി​ക്ക് ​അ​റി​യാം.​ ​എ​ന്നാ​ൽ,​ ​മോ​ളു​ടെ​ ​പ​പ്പാ​ ​വി​ളി​യി​ൽ​ ​ദേ​ഷ്യം​ ​അ​ലി​ഞ്ഞി​ല്ലാ​താ​വു​ന്ന​ത് ​പ​ല​വ​ട്ടം​ ​നേ​രി​ട്ടു​ ​ക​ണ്ടു.​ ​പാ​ട്ടി​ന്റെ​ ​റെ​ക്കാ​ർ​ഡിം​ഗ് ​തീ​ർ​ന്നാ​ൽ​ ​ആ​ദ്യം​ ​കേ​ൾ​ക്കു​ന്ന​തി​ലൊ​രാ​ൾ​ ​റാ​ണി​യാ​ണ്.​ ​കാ​റി​ലി​രു​ന്ന് ​പാ​ട്ട് ​മ​ന​ഃപാ​ഠ​മാ​കും​ ​വി​ധം​ ​വീ​ണ്ടും​ ​വീ​ണ്ടും​ ​കേ​ൾ​ക്കു​ക​യാ​ണ് ​മാ​സ്റ്റ​റി​ന്റെ​ ​ശീ​ലം,​ ​പ​തി​യെ​ ​റാ​ണി​യു​ടെ​യും.​ ​ടി​റ്റു​ ​അ​ച്ഛ​ൻ​കു​ട്ടി​യും​ ​അ​ച്ചു​ ​അ​മ്മ​ക്കു​ട്ടി​യു​മാ​ണ്.​ ​അ​ച്ഛ​ന്റെ​ ​ധൈ​ര്യം​ ​കി​ട്ടി​യ​ത് ​ഷാ​നി​നാ​ണ്.​ ​അ​മ്മ​യ‌്ക്ക് ​ചു​റ്റു​മാ​ണ് ​ അ​ച്ചു​വി​ന്റെ​ ​ലോ​കം.​ ​എ​ന്നാ​ൽ,​ ​അ​ച്ഛ​നെ​ ​പോ​ലെ​ ​പാ​ട്ട് ​ഇ​രു​വ​ർ​ക്കും​ ​ജീ​വ​നു​തു​ല്യം.​ര​ക്ത​ത്തി​ലെ​ ​പ്ളേ​റ്റ്‌​ല​റ്റു​ക​ളു​ടെ​ ​എ​ണ്ണം​ ​കു​റ​യു​ന്ന​ ​രോ​ഗ​മു​ണ്ട് ​റാ​ണി​ക്ക്.​ ​അ​തി​ന്റെ​ ​ഭാ​ഗ​മെ​ന്നോ​ണം​ ​വീ​ഴ്ച​ ​പ​തി​വാ​ണ്.​ ​ഭ​ർ​ത്താ​വി​ന്റെ​യോ​ ​മ​ക്ക​ളു​ടെ​യോ​ ​കൈ​ ​പി​ടി​ച്ചേ​ ​പു​റ​ത്തേ​ക്കി​റ​ങ്ങൂ.​ ​ജീ​വി​തം​ ​അ​ങ്ങ​നെ​ ​മൂ​ന്നു​പേ​രി​ലേ​ക്ക് ​ചു​രു​ക്കു​ക​യാ​യി​രു​ന്നു​ ​റാ​ണി.​ 2011​ ​ആ​ഗ​സ്റ്റ് 18.​ ​അ​ന്നാ​ണ് ​റാ​ണി​യു​ടെ​ ​ജീ​വി​തം​ ​കീ​ഴ്‌​മേ​ൽ​ ​മ​റി​യാ​ൻ​ ​തു​ട​ങ്ങി​യ​ത്.​ ​പി​റ്റേ​ദി​വ​സം​ ​നാ​ട്ടി​ലേ​ക്ക് ​റെ​ക്കാ​ർ​ഡിം​ഗ് ​പോ​കാ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു​ ​ജോ​ൺ​സ​ൺ.​ ​മ​ക​നെ​ ​ബ​സ് ​സ്‌​റ്റോ​പ്പി​ൽ​ ​കൊ​ണ്ടു​വി​ടാ​നാ​യി​ ​ത​യ്യാ​റാ​യി​ ​ഇ​റ​ങ്ങി.​ ​ഭ​ക്ഷ​ണം​ ​ക​ഴി​ഞ്ഞ് ​വി​ശ്ര​മി​ക്കാ​ൻ​ ​അ​ച്ചു​ ​പ​റ​ഞ്ഞെ​ങ്കി​ലും​ ​മ​ക​ന് ​ജോ​ലി​ ​കി​ട്ടി​യി​ട്ട് ​ആ​ദ്യ​മാ​യി​ ​പ​റ​ഞ്ഞ​താ​ണ​ല്ലോ​ ​എ​ന്ന് ​ക​രു​തി​ ​റാ​ണി​ ​മ​ക​നെ​ ​നി​ർ​ബ​ന്ധി​ച്ച് ​വി​ട്ടു.​ ​ത​ല​വേ​ദ​നി​ക്കു​ന്നു​വെ​ന്ന് ​പ​റ​ഞ്ഞാ​യി​രു​ന്നു​ ​മാ​സ്റ്റ​ർ​ ​തി​രി​കെ​ ​വീ​ട്ടി​ലേ​ക്ക് ​വ​ന്ന​ത്.​ ​മു​റി​യി​ൽ​ ​കി​ട​ക്ക​വേ​ ​അ​ടു​ക്ക​ള​യി​ൽ​ ​പോ​യി​ ​ചൂ​ടു​വെ​ള്ളം​ ​എ​ടു​ക്കാ​നൊ​രു​ങ്ങി​യ​ ​റാ​ണി​യെ​ ​ത​ട​ഞ്ഞു.​ ​അ​ടു​ത്തി​രു​ന്നാ​ൽ​ ​മ​തി​യെ​ന്ന് ​പ​റ​ഞ്ഞു.​ ​അ​ച്ഛ​ന് ​വ​യ്യെ​ന്ന് ​അ​റി​ഞ്ഞ് ​മ​ക​ൾ​ ​ആം​ബു​ല​ൻ​സ് ​അയച്ചു.​ ​ആ​ശു​പ​ത്രി​യി​ലെ​ത്തും​ ​മു​മ്പേ​ ​ജോ​ൺ​സ​ൺ​ ​മാ​സ്റ്റ​ർ​ ​ത​ന്റെ​ ​ഗാ​ന​ങ്ങ​ൾ​ ​ബാ​ക്കി​യാ​ക്കി​ ​ലോ​കത്തോട് യാത്ര പറഞ്ഞു.​ ​

​വേ​ർ​പാ​ടു​ക​ളു​ടെ​ ​വി​ലാ​പ​ഗീ​തം​

വീ​ട്ടി​ലെ​ ​ഗാ​ന​ങ്ങ​ളോ​രോ​ന്നാ​യി​ ​നി​ല​ച്ചു​തു​ട​ങ്ങു​ന്ന​തി​ന്റെ​ ​തു​ട​ക്ക​മാ​ണ​തെ​ന്ന് ​റാ​ണി​ ​തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല.​ ​മാ​സ്റ്റ​ർ​ ​വേ​ർ​പി​രി​ഞ്ഞി​ട്ട് ​ആ​റാം​മാ​സം.​ ​നാ​ട്ടി​ൽ​ ​ഡോ​ക്ട​റെ​ ​കാ​ണി​ച്ച് ​അ​മ്മ​ ​മേ​രി​ ​ജേ​ക്ക​ബി​നൊ​പ്പം​ ​ചെ​ന്നൈ​യി​ലേ​ക്ക് ​തി​രി​ച്ചു​ ​പോ​യ​ ​റാ​ണി​യെ​ ​അ​ച്ചു​ ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​പോ​യി​ ​വി​ളി​ച്ചു.​ ​വീ​ട്ടി​ലേ​ക്കു​ള്ള​ ​വ​ഴി​യെ​ ​ത​നി​ക്ക് ​ഒ​രു​ ​ടോ​യ് ​കാ​ർ​ ​വേ​ണ​മെ​ന്ന​ ​അ​ച്ചു​വി​ന്റെ​ ​ആ​ഗ്ര​ഹ​ത്തെ​ ​ക​ളി​യാ​ക്കി​യെ​ങ്കി​ലും​ ​മ​ക​ന് ​വേ​ണ്ടി​ ​പ​ച്ച​നി​റ​ത്തി​ലു​ള്ള​ ​കാ​ർ​ ​വാ​ങ്ങി​ക്കു​ക​ ​ത​ന്നെ​ ​ചെ​യ്തു​ ​ആ​ ​അ​മ്മ.​ ​രാ​ത്രി​ ​മ​ക​ൻ​ ​അ​മ്മ​യ്‌​ക്കൊ​പ്പം​ ​ക​ളി​ച്ചു.​ ​പി​റ്റേ​ദി​വ​സം​ ​ഫെ​ബ്രു​വ​രി​ 25​ന് ​പ​തി​വു​ ​തെ​റ്റി​ച്ച് ​താ​ക്കോ​ൽ​ ​എ​ടു​ക്കാ​തെ,​ ​പ​ത്തു​മ​ണി​യാ​വു​മ്പോ​ൾ​ ​തി​രി​ച്ചെ​ത്താ​മെ​ന്ന് ​വാ​ക്കു​പ​റ​ഞ്ഞ് ​മ​ക​ൻ​ ​ജോ​ലി​ക്കാ​യി​ ​ഇ​റ​ങ്ങി.​ ​മ​ക​നെ​ ​കാ​ത്തി​രി​ക്കെ​ ​പ​ത്തു​മ​ണി​ക്ക് ​വ​ന്ന​ത് ​ഒ​രു​ ​ഫോ​ൺ​കാ​ൾ​ ​ആ​യി​രു​ന്നു.​ ​മ​റു​പു​റ​ത്ത് ​വി​റ​ച്ച​ ​ശ​ബ്ദം​ ​'​റെ​ൻ​ ​ജോ​ൺ​സ​ണി​ന് ​അ​പ​ക​ടം​ ​പ​റ്റി.​ ​ആ​ശു​പ​ത്രി​യി​ലാ​ണ് ​". ​ മ​ക​ൻ​ ​കൂ​ടി​ ​പോ​യ​തോ​ടെ​ ​റാ​ണി​യെ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​തി​രി​കെ​യെ​ത്തി​ക്കാ​നാ​വി​ല്ലെ​ന്ന് ​ബ​ന്ധു​ക്ക​ൾ​ ​പോ​ലും​ ​ക​രു​തി.​ ​പ​ക്ഷേ​ ​അ​മ്മ​യ്‌ക്ക് ​ക​രു​ത​ലാ​യി​ ​ഷാ​ൻ​ ​ഉ​റ​ച്ചു​നി​ന്നു.​ ​ചെ​ന്നൈ​യി​ൽ​ ​നി​ന്ന് ​എ​റ​ണാ​കു​ള​ത്തേ​ക്ക് ​താ​മ​സം​ ​മാ​റ്റു​ക​യാ​യി​രു​ന്നു​ ​ആ​ദ്യം​ ​ചെ​യ്ത​ത്.​ ​രാ​വി​ലെ​യും​ ​ഉ​ച്ച​യ്ക്കും​ ​വൈ​കി​ട്ടും​ ​ചെ​ന്നൈ​യി​ൽ​ ​നി​ന്ന് ​ഷാ​ൻ​ ​വി​വ​ര​മ​ന്വേ​ഷി​ച്ച് ​വി​ളി​ക്കും.​ ​ശ​ബ്ദ​മൊ​ന്ന് ​പ​ത​റി​യാ​ൽ​ ​അ​വ​ൾ​ ​തി​രി​ച്ച​റി​യും.​ ​പ​പ്പ​യും​ ​അ​ച്ചു​വും​ ​ത​ന്ന​ ​സ്‌​നേ​ഹം​ ​ഒ​റ്റ​യ‌്ക്ക് ​ന​ൽ​കു​മെ​ന്ന് ​അ​വ​ൾ​ ​വാ​ക്ക് ​ന​ൽ​കി.​ ​അ​ച്‌ഛ​ൻ​ ​പാ​തി​യാ​ക്കി​ ​പോ​യ​ ​ഗാ​ന​ങ്ങ​ളു​ടെ​ ​സം​ഗീ​ത​സം​വി​ധാ​നം​ ​അ​വ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി.​ ​അ​ച്ചു​വി​നാ​യി​ ​അ​ച്‌ഛ​ന്റെ​ ​ത​ന്നെ​ ​ഗാ​നം​ ​റീ​മി​ക്‌​സ് ​ചെ​യ്ത് ​അ​വ​ൾ​ ​പാ​ടി​യ ​മ​ന​സി​ൻ​ ​മ​ടി​യി​ലെ​ ​മാ​ൻ​ത​ളി​രേ...​ ​അ​ത് ​കേ​ര​ള​ക്ക​ര​യാ​കെ​ ​ഏ​റ്റെ​ടു​ത്തു.​ ​ജോ​ലി​ ​ക​ഴി​ഞ്ഞെ​ത്തി​യാ​ൽ​ ​സം​ഗീ​ത​ത്തി​ന്റെ​ ​ലോ​ക​ത്തേ​ക്ക് ​ക​ട​ന്നു​ ​അ​വ​ളും.​ ​അ​ച്ചു​വി​ന്റെ​ ​ഓ​ർ​മ്മ​യ്ക്കാ​യി​ ​ഗാ​ന​ങ്ങ​ളൊ​രു​ക്കു​ക​യാ​യി​രു​ന്നു​ ​പ്ര​ധാ​ന​മാ​യും​ ​ചെ​യ്തി​രു​ന്ന​ത്.​ ​ഉ​റ​ക്ക​മൊ​ഴി​ഞ്ഞ് ​അ​വ​ൾ​ ​അ​തി​നാ​യി​ ​ഇ​രി​ക്കു​ന്ന​ത് ​കാ​ണു​മ്പോ​ൾ​ ​അ​മ്മ​ ​വി​ല​ക്കി.​ ​'​സ​മ​യ​മെ​ടു​ത്ത് ​ചെ​യ്തൂ​ടെ​?​ ​എ​ന്തി​നാ​ ​ഇ​ത്ര​ ​തി​ര​ക്ക്" ​ 'ഓ​രോ​ന്നും​ ​അ​തി​ന്റെ​ ​സ​മ​യ​ത്ത് ​ചെ​യ്തു​തീ​ർ​ക്ക​ണം​ ​അ​മ്മാ​..."​ ​അ​താ​യി​രു​ന്നു​ ​അ​വ​ളു​ടെ​ ​മ​റു​പ​ടി.​ ​

​ഒ​രു​ ​ദു​:​ഖ​രാ​ഗം​ ​പോ​ലെ​ ​ഷാ​ൻ​

ത​മി​ഴ്,​ ​മ​ല​യാ​ളം​ ​സി​നി​മ​ക​ളി​ൽ​ ​പി​ന്ന​ണി​ ​ഗാ​യി​ക​ ​കൂ​ടി​യാ​യി​രു​ന്നു​ ​അ​ക്കാ​ലം​ ​കൊ​ണ്ട് ​ഷാ​ൻ.​ 2016​ ​ആ​ഗ​സ്റ്റി​ലേ​ക്ക് ​വി​വാ​ഹം​ ​ഉ​റ​പ്പി​ച്ചു.​ ​വി​വാ​ഹ​ശേ​ഷം​ ​നാ​ട്ടി​ൽ​ ​വ​ന്ന് ​അ​മ്മ​യ്‌​ക്കൊ​പ്പം​ ​നി​ൽ​ക്കാ​നാ​യി​രു​ന്നു​ ​ഷാ​നി​ന്റെ​ ​പ്‌​ളാ​ൻ.​ ​അ​ച്ചു​ ​മ​രി​ച്ചി​ട്ട് ​നാ​ലാ​ണ്ട് ​പൂ​ർ​ത്തി​യാ​കാ​ൻ​ ​ദി​വ​സ​ങ്ങ​ൾ​ ​മാ​ത്രം​ ​ബാ​ക്കി.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഒ​രു​ ​പാ​ട്ട് ​റെ​ക്കാ​ർ​ഡിം​ഗി​നാ​യി​ ​വ​രേ​ണ്ട​തു​ണ്ട് ​ഷാ​നി​ന്.​ ​നാ​ട്ടി​ൽ​ ​നി​ന്ന് ​റാ​ണി​ ​ചെ​ന്നൈ​യി​ലെ​ത്തി​യി​രു​ന്നു.​ ​ത​ലേ​ദി​വ​സം​ ​അ​മ്മ​യെ​ ​ചെ​റി​യ​മ്മ​യു​ടെ​ ​ചെ​ന്നൈ​യി​ലെ​ ​ഫ്ളാറ്റി​ലെ​ത്തി​ച്ചു​ ​ഷാ​ൻ.​ ​ക​ളി​ചി​രി​ക​ൾ​ക്കൊ​ടു​വി​ൽ​ ​രാ​വി​ലെ​ ​എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് ​പോ​കാ​നു​ള്ള​താ​ണെ​ന്നും​ ​ വി​ളി​ച്ചു​ണ​ർ​ത്ത​ണ​മെ​ന്നും​ ​ ച​ട്ടം​കെ​ട്ടി​യാ​ണ് ​ ഇ​റ​ങ്ങി​യ​ത്.​ ​ഫെ​ബ്രു​വ​രി​ 5​ന് ​വെ​ളു​പ്പി​നെ​ ​പ​ള്ളി​യി​ൽ​ ​പോ​യി​ ​വ​ന്നി​ട്ട് ​മ​ക​ളെ​ ​ വി​ളി​ച്ചു​ ​റാ​ണി.​ ​ഏ​റെ​ ​വി​ളി​ച്ചി​ട്ടും​ ​ഫോ​ണെ​ടു​ക്കാ​താ​യ​പ്പോ​ൾ ​ ​ഉ​റ​ങ്ങി​പ്പോ​യോ​ ​എ​ന്ന​ ​ആ​ശ​ങ്ക​യ്ക്കി​ട​യി​ലേ​ക്കാ​ണ് ​മ​ക​ളു​ടെ​ ​പ്ര​തി​ശ്രു​ത​ ​വ​ര​ൻ​ ​വി​ളി​ക്കു​ന്ന​ത്.​ ​രാ​വി​ലെ​ ​ ഏ​റെ​ ​ശ്ര​മി​ച്ചി​ട്ടും​ ​ഷാ​ൻ​ ​ഫോ​ണെ​ടു​ത്തി​ല്ല​ ​എ​ന്ന​താ​യി​രു​ന്നു​ ​ അ​യാ​ൾ​ക്കും​ ​പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്.​ ​എ​ന്താ​ണ് ​കാ​ര്യ​മെ​ന്ന് ​അ​റി​യാ​നാ​യി​ ​ചെ​ന്ന​പ്പോ​ൾ​ ​ഫ്ലാറ്റി​ലെ​ ​കി​ട​പ്പു​മു​റി​യി​ൽ​ ​ജീ​വ​ന​റ്റ് ​കി​ട​ക്കു​ക​യാ​യി​രു​ന്നു​ ​അ​വ​ൾ.​

​അ​ഭ​യ​തീ​ര​ങ്ങ​ളി​ൽ​ ​ഏ​കാ​കി​യാ​യി​

പി​ന്നീ​ട് 41​ ​ദി​വ​സം​ ​അ​ട​ച്ചി​ട്ട​ ​മു​റി​യി​ലാ​യി​രു​ന്നു​ ​റാ​ണി.​ ​പ​ള്ളി​യി​ലേ​ക്ക് ​ അ​ല്ലാ​തെ​ ​എ​വി​ടെ​യും​ ​ഇ​റ​ങ്ങി​യി​ല്ല,​ ​ആ​രെ​യും​ ​ക​ണ്ടി​ല്ല,​ ​ആ​രോ​ടും​ ​മി​ണ്ടി​യി​ല്ല.​ ​ഇ​നി​യെ​ന്ത് ​എ​ന്ന​ ​ചോ​ദ്യം​ ​മാ​ത്ര​മാ​യി​രു​ന്നു​ ​ഉ​ള്ളി​ൽ.​ ​ലോ​ക​ത്തെ​ ​മു​ഴു​വ​ൻ​ ​വെ​റു​ത്ത​ ​ദി​ന​രാ​ത്ര​ങ്ങ​ൾ.​ ​ബൈ​ബി​ളി​ലെ​ ​ഒ​രു​ ​സ​ങ്കീ​ർ​ത്ത​ന​മാ​ണ് ​ജീ​വി​ത​ത്തി​ലേ​ക്ക് ​മ​ട​ങ്ങാ​ൻ​ ​റാ​ണി​യെ​ ​പ്രേ​രി​പ്പി​ച്ച​ത്.​ ​'മ​നു​ഷ്യ​നി​ൽ​ ​ആ​ശ്ര​യം​ ​വ​യ്ക്കു​ന്ന​തി​നേ​ക്കാ​ൾ​ ​ദൈ​വ​ത്തി​ൽ​ ​അ​ഭ​യം​ ​തേ​ടു​ന്ന​താ​ണ് ​ന​ല്ല​ത്." ​പി​ന്നീ​ടു​ള്ള​ ​ദി​വ​സ​ങ്ങ​ൾ​ ​പ്രാ​ർ​ത്ഥ​ന​യാ​ണ് ​റാ​ണി​യെ​ ​ന​യി​ച്ച​ത്,​ ​ഇ​പ്പോ​ൾ​ ​ന​യി​ക്കു​ന്ന​തും.​ ​വീ​ഴാ​തി​രി​ക്കാ​ൻ​ ​കൈ​പി​ടി​ച്ചി​രു​ന്ന​ ​ഭ​ർ​ത്താ​വും​ ​മ​ക്ക​ളും​ ​വി​ട്ടു​പി​രി​ഞ്ഞ​തി​ന് ​ശേ​ഷം​ ​ഒ​രി​ക്ക​ൽ​ ​പോ​ലും​ ​ കാ​ലൊ​ന്ന് ​ഇ​ട​റി​യ​തു​ ​പോ​ലു​മി​ല്ലെ​ന്ന് ​പ​റ​യു​മ്പോ​ൾ​ ​റാ​ണി​യു​ടെ​ ​വാ​ക്കി​ൽ​ ​ശ്വാ​സം​ ​പോ​ലെ​ ​ദൈ​വ​ത്തി​ലു​ള്ള​ ​വി​ശ്വാ​സം​ ​ഉ​റ​ച്ചി​രു​ന്നു.​ ​ജോ​ൺ​സ​ൺ​ ​മാ​സ്റ്റ​റി​നാ​യി​ ​പ്രി​യ​പ്പെ​ട്ട​വ​ർ​ ​ഒ​രു​ക്കു​ന്ന​ ​കൂ​ടി​ച്ചേ​ര​ലു​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​റാ​ണി​ ​ഓ​ടി​ച്ചെ​ല്ലു​ന്ന​തും​ ​ആ​ ​വി​ശ്വാ​സ​ത്തെ​ ​മു​റു​കെ​ ​പി​ടി​ച്ചാ​ണ്.​ ​എ​ന്താ​ണ് ​ജീ​വി​ത​ത്തി​ൽ​ ​അ​ടു​ത്ത​ത് ​എ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​ഒ​രു​ ​പ്ര​സ​ക്തി​യു​മി​ല്ലാ​ഞ്ഞി​ട്ടും​ ​മ​ന​സ്സി​ൽ​ ​തെ​ളി​ഞ്ഞ​ ​ഓ​ർ​മ്മ​ക​ളി​ൽ​ ​പു​ഞ്ചി​രി​ച്ച് ​അ​വ​ർ​ ​പ​റ​ഞ്ഞ​വ​സാ​നി​പ്പി​ച്ചു...​ജീ​വി​ക്കു​ന്ന​ ​കാ​ല​ത്തോ​ളം​ ​ന​ന്നാ​യി​ ​ജീ​വി​ക്കു​ക,​ ​ശേ​ഷം​ ​പ്രി​യ​പ്പെ​ട്ട​വ​രോ​ടൊ​പ്പം​ ​ചേ​രു​ക...

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARADHYA, RANI JHONSON, JHONSON MASTER
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY