SignIn
Kerala Kaumudi Online
Friday, 19 April 2024 8.38 PM IST

ജി.എസ്.ടി റിട്ടേൺ: സമയം രണ്ടുമാസത്തേക്ക് നീട്ടി

gst

 റിട്ടേൺ സമർപ്പിക്കാൻ 2022 ഫെബ്രുവരി 28 വരെ സമയം

ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷത്തെ ജി.എസ്.ടി റിട്ടേണുകൾ സമർ‌പ്പിക്കാനുള്ള അന്തിമതീയതി കേന്ദ്രസർക്കാർ ഈമാസം 31ൽ നിന്ന് 2022 ഫെബ്രുവരി 28ലേക്ക് നീട്ടി. വാർഷിക റിട്ടേണായ ഫോം ജി.എസ്.ടി.ആർ-9, സ്വയംസാക്ഷ്യപ്പെടുത്തിയ രേഖകളുടെ ഫോം ജി.എസ്.ടി.ആർ-9സി എന്നിവ സമർപ്പിക്കാനാണ് കൂടുതൽ സാവകാശമെന്ന് സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്‌റ്റംസ് (സി.ബി.ഐ.സി) വ്യക്തമാക്കി.

ജി.എസ്.ടി രജിസ്ട്രേഷനുള്ള, രണ്ടുകോടി രൂപയ്ക്കുമേൽ വാർഷിക വിറ്റുവരവുള്ള ബിസിനസ് സംരംഭകൻ നിർബന്ധമായും സമർപ്പിക്കേണ്ടതാണ് ഫോം ജി.എസ്.ടി.ആർ-9. സംരംഭകൻ വാങ്ങിയതും വിറ്റതുമായ ഉത്പന്ന/സേവനങ്ങളുടെ വിവരങ്ങളാണ് ഇതിൽ വ്യക്തമാക്കേണ്ടത്. അഞ്ചുകോടി രൂപയ്ക്കുമേൽ വാർഷിക വിറ്റുവരവുള്ളവരാണ് ജി.എസ്.ടി.ആർ-9നൊപ്പം ജി.എസ്.ടി.ആർ-9സിയും സമർപ്പിക്കേണ്ടത്. ജി.എസ്.ടി.ആർ-9ലെ വിവരങ്ങൾ ശരിവയ്ക്കുന്ന ഓഡിറ്റഡ് കണക്കുകൾ അടങ്ങുന്ന സ്വയംസാക്ഷ്യപത്രമാണ് ജി.എസ്.ടി.ആർ-9സി. ഇരു ഫോമുകളും പൊരുത്തപ്പെട്ടില്ലെങ്കിൽ നികുതിദായകനെതിരെ നടപടിയുണ്ടാകും.

അഞ്ചുകോടി കവിഞ്ഞ്

ആദായനികുതി റിട്ടേൺ

2020-21 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ (ഐ.ടി.ആർ) സമർപ്പണം അഞ്ചുകോടി കവിഞ്ഞുവെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. റിട്ടേൺ സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. 2019-20ൽ 5.95 കോടി റിട്ടേണുകൾ സമർപ്പിക്കപ്പെട്ടിരുന്നു. 2019-20ലെ ഐ.ടി.ആർ ഇനിയും വെരിഫൈ ചെയ്യാത്തവർക്ക് 2022 ഫെബ്രുവരി 28 വരെ സാവകാശമുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GST, GST RETURN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.