Kerala Kaumudi Online
Friday, 24 May 2019 5.05 AM IST

വോട്ടുകാലം വരുമ്പോൾ ഊര് തേടുന്നവർ

voters-in-chalakkazham

ഉ​​ള്ളു​വ​ന​ത്തി​ൽ​ ​കേ​റാ​ൻ​ ​പ​റ്റ​ത്തി​ല്ല,​ ​റോ​ട്ട് ​സൈ​ഡി​ൽ​ ​വ​ന്ന് ​താ​മ​സി​ക്കു​മ്പോ​ൾ​ ​നാ​ട്ടു​കാ​ർ​ ​പീ​ഷ​ണി​പ്പെ​ടു​ത്തും​... ​"​ ​ഇ​ത് ​ആ​രു​ടേ​യും​ ​ക​ണ്ണു​ന​ന​യി​ക്കു​ന്ന​ ​ഭാ​സ്ക​ര​ന്റെ​ ​പ​ത്നി​ ​രാ​ജി​യു​ടെ​ ​വാ​ക്കു​ക​ൾ...

ക​ഴി​ഞ്ഞ​ ​കു​റെ​ ​നാ​ളു​ക​ളാ​യി​ ​ഞ​ങ്ങ​ളെ​ ​ക​ണ്ട് ​പ​രി​ച​യം​ ​ഉ​ണ്ടാ​യ​തു​കൊ​ണ്ട് ​മാ​ത്ര​മാ​ണ് ​രാ​ജി​ ​മ​ന​സ് ​തു​റ​ന്ന​ത്.​ ​നാ​ട്ടു​കാ​രു​മാ​യോ​ ​വ​ന​പാ​ല​ക​രു​മാ​യോ​ ​ഇ​വ​ർ​ ​സം​സാ​രി​ക്കാ​റി​ല്ല.​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​യി​ൽ​ ​ശ​ബ​രി​മ​ല​ ​റൂ​ട്ടി​ൽ​ ​പ​മ്പ​ക്ക് ​സ​മീ​പം​ ​കൊ​ടും​ ​വ​ന​ത്തി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​ഭാ​സ്ക​ര​ന്റെ​യും​ ​സ​ഹോ​ദ​രി​മാ​രു​ടെ​യും​ ​കു​ടും​ബം​ ​ക​ഴി​യു​ന്ന​ത് ​ചെ​ങ്കു​ത്താ​യ​ ​പ്ര​ദേ​ശ​ത്ത് ​പ്ലാ​സ്റ്റി​ക് ​ഷീ​റ്റും​ ​ക​മ്പു​ക​ളും​ ​കൊ​ണ്ട് ​നി​ർ​മ്മി​ച്ച​ ​ഒ​റ്റ​മ​റ​ക്കു​ള്ളി​ൽ.​ ​ഇ​ത്ത​ര​ത്തി​ൽ​ ​നൂ​റി​ൽ​ ​പ​രം​ ​വീ​ടു​ക​ളി​ൽ​ ​ഉ​ള്ള​വ​രാ​ണ് ​മൂ​ഴി​യാ​ർ,​ ​ളാ​ഹ,​ ​ആ​ങ്ങാ​മൂ​ഴി,​ ​അ​ട്ട​ത്തോ​ട്,​ ​ചാ​ല​ക്ക​യം​ ​തു​ട​ങ്ങി​യ​ ​വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ദു​സ്സ​ഹ​ ​ജീ​വി​തം​ ​ന​യി​ക്കു​ന്ന​ത്.

ആ​രു​ടേ​യും​ ​ശ്ര​ദ്ധ​യോ​ ​സം​ര​ക്ഷ​ണ​മോ​ ​സു​ര​ക്ഷി​ത​ത്വ​മോ​ ​ഇ​ല്ലാ​തെ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ഇ​വി​ട​ത്തെ​ന്നെ​ ​ക​ഴി​ഞ്ഞു​കൂ​ടു​ന്നു.​ ​വീ​ട്ടി​നു​ള്ളി​ലേ​ക്ക് ​നോ​ക്കി​യ​പ്പോ​ൾ​ ​ക​ണ്ട​ത് ​അ​തി​ലും​ ​ദ​യ​നീ​യ​മാ​യ​ ​കാ​ഴ്ച,​ ​വ​ന​പാ​ല​ക​ർ​ ​എ​ത്തി​ച്ച​ ​പ​യ​റും​ ​പ​ഞ്ച​സാ​ര​യും​ ​ഉ​പ്പും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഭ​ക്ഷ്യ​ ​കി​റ്റു​ക​ൾ​ ​വെ​റും​ ​നി​ല​ത്ത് ​വാ​രി​വ​ലി​ച്ചി​ട്ടി​രി​ക്കു​ന്നു.​ ​അ​തൊ​ന്നു​ ​സൂ​ക്ഷി​ച്ചു​ ​വെ​യ്ക്കാ​ൻ​ ​പോ​ലും​ ​സൗ​ക​ര്യ​മി​ല്ലാ​ത്ത​ ​അ​വ​സ്ഥ​യാ​ണ് ​പ​ല​ ​വീ​ടു​ക​ളി​ലും.​ ​'വ​ലി​യ​ ​കാ​റ്റ് ​വ​രു​മ്പോ​ളും​ ​പെ​രു​മ​ഴ​യ​ത്തും​ ​ഉ​രു​ൾ​ ​പൊ​ട്ട​ലി​ൽ​ ​പെ​ടു​മ്പോ​ഴും​ ​ഞ​ങ്ങ​ൾ​ ​കു​ട്ടി​ക​ളെ​യും​ ​കൊ​ണ്ട് ​വ​ലി​യ​ ​മ​ര​ത്തി​ന്റെ​ ​മൂ​ട്ടി​ൽ​ ​അ​ഭ​യം​ ​തേ​ടും​"​ ​അ​ട്ട​ത്തോ​ടി​ലെ​ ​ശോ​ഭ​യു​ടെ​ ​വാ​ക്കു​ക​ൾ​ ​മ​നു​ഷ്യ​ത്വ​മു​ള്ള​വ​ർ​ക്ക് ​കേ​ട്ടു​ ​നി​ൽ​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​

സം​ര​ക്ഷ​ക​ർ​ ​വേ​ട്ട​പ്പ​ട്ടി​ക​ൾ​ ​മാ​ത്രം
ഓ​രോ​ ​കു​ടും​ബ​ങ്ങ​ളു​ടെ​യും​ ​സം​ര​ക്ഷ​ക​രാ​യി​ട്ടു​ള്ള​ത് ​മൂ​ന്നും​ ​നാ​ലും​ ​വേ​ട്ട​പ്പ​ട്ടി​ക​ളാ​ണ്.​ ​കാ​ട്ടാ​ന​യു​ടെ​യും​ ​മ​റ്റ് ​വ​ന്യ​ ​ജീ​വി​ക​ളു​ടെ​യും​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​നി​ന്നും​ ​അ​വ​രെ​ ​ര​ക്ഷി​ക്കു​ന്ന​ത് ​ഈ​ ​പ​ട്ടി​ക​ളാ​ണ്.​ ​ മ​റ്റാ​രും​ ​ഇ​വ​രെ​ ​സം​ര​ക്ഷി​ക്കാ​ൻ​ ​ഇ​ല്ലെ​ന്നു​ള്ള​താ​ണ് ​വാ​സ്ത​വം.​ ​ആ​കെ​ ​അ​വ​ർ​ ​കാ​ണു​ന്ന​ത് ​പൊ​തു​ ​തിര​ഞ്ഞെ​ടു​പ്പു​ ​കാ​ല​ത്തെ​ ​രാ​ഷ്ട്രീ​യ​ക്കാ​രേ​യും​ ​ഭ​ര​ണ​ക​ർ​ത്താ​ക്ക​ളെ​യു​മാ​ണ്.​ ​'എ​ന്റെ​ ​പ​തി​നൊ​ന്നാ​മ​ത്തെ​ ​വ​യ​സു​മു​ത​ൽ​ ​ഞാ​ൻ​ ​കേ​ൾ​ക്കു​ക​യാ​ണ് ​വീ​ടു​ത​രാം​ ​എ​ന്ന​ ​പ​ല്ല​വി.​ ​എ​ല്ലാ​ ​വോ​ട്ടു​ ​കാ​ല​ത്തും​ ​അ​വ​ർ​ ​വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി​ ​വ​രും,​ ​വീ​ടു​ ​ത​രാം,​ ​തു​ണി​ ​ത​രാം,​ ​കാ​ശു​ ​ത​രാം,​ ​മ​രു​ന്ന് ​ത​രാം​ ​ എ​ന്നി​ങ്ങ​നെ​ ​പ​റ​ഞ്ഞു​കൊ​ണ്ട് ...​വോ​ട്ടു​ ​ക​ഴി​ഞ്ഞാ​ൽ​ ​പി​ന്നെ​ ​അ​ടു​ത്ത​ ​വോ​ട്ടി​നേ​ ​ഇ​വ​രെ​ ​കാ​ണാ​റു​ള്ളൂ​ ​"​ ​ആ​രെ​ങ്കി​ലും​ ​നി​ങ്ങ​ളു​ടെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ചോ​ദി​ച്ച​റി​യാ​ൻ​ ​വ​രാ​റു​ണ്ടോ​ ​എ​ന്ന് ​ചോ​ദി​ച്ച​പ്പോ​ൾ​ ​ര​ജ​നി​യു​ടെ​ ​മ​റു​പ​ടി​ ​ഇ​ങ്ങ​നെ.​ ​അ​ധി​കാ​രി​ക​ളു​ടെ​ ​ഭാ​ഗ​ത്തു​നി​ന്ന് ​ആ​കെ​ ​വ​രു​ന്ന​ത് ​ട്രൈ​ബ​ൽ​ ​സ്റ്റോ​റി​ൽ​ ​നി​ന്നും​ ​അ​രി​യും​ ​സാ​ധ​ങ്ങ​ളു​മാ​യി​ ​എ​ത്തു​ന്ന​ ​വ​ന​പാ​ല​ക​ർ​ ​മാ​ത്ര​മാ​ണ്.​ ​എ​ന്നാ​ൽ​ ​ക​ഴി​ഞ്ഞ​ ​ഒ​രു​ ​വ​ർ​ഷ​ക്കാ​ല​മാ​യി​ ​പ​ത്ത​നം​തി​ട്ട​ ​കേ​ന്ദ്ര​മാ​ക്കി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​'​സ്നേ​ഹ​പ്പ​ച്ച​"​ ​എ​ന്ന​ ​കൂ​ട്ടാ​യ്മ,​ ​അ​രി​യും​ ​മ​റ്റ് ​പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും​ ​ഭ​ക്ഷ​ണ​ ​സാ​ധ​ന​ങ്ങ​ളു​മാ​യി​ ​എ​ല്ലാ​ ​മാ​സ​വും​ ​ഇ​വ​രു​ടെ​ ​അ​ടു​ക്ക​ൽ​ ​എ​ത്താ​റു​ണ്ട്.​ ​

ശു​ചി​ത്വ​വും​ ​ആ​രോ​ഗ്യ​വും​ ​വ​ള​രെ​ ​ദ​യ​നീ​യം
ഞ​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ച്ച​ ​ഓ​രോ​ ​വീ​ടു​ക​ളും​ ​ദു​രി​ത​ക​ഥ​ക​ളു​ടെ​ ​മാ​ത്രം​ ​സാ​ക്ഷി​പ​ത്ര​മാ​ണ്.​ ​നി​ല​ക്ക​ൽ​ ​പെ​ട്രോ​ൾ​ ​പ​മ്പി​ന് ​എ​തി​ർ​വ​ശ​ത്തെ​ ​താ​ഴ്ച​യി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​ലേ​ഖ​യു​ടെ​ ​ഒ​ക്ക​ത്തി​രി​ക്കു​ന്ന​ ​പി​ഞ്ചു​ ​കു​ഞ്ഞി​ന്റെ​ ​ശ​രീ​രം​ ​മു​ഴു​വ​ൻ​ ​ചി​ര​ങ്ങും​ ​ചൊ​റി​യു​മാ​യി​ ​വീ​ർ​ത്തി​രി​ക്കു​ന്ന​ത് ​ക​ണ്ട​പ്പോ​ൾ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പോ​യി​ല്ലേ​ ​എ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​അ​മ്മൂ​മ്മ​യു​ടെ​ ​മ​റു​പ​ടി,​ ​'അ​റു​ന്നൂ​റ് ​രൂ​പ​ ​കൊ​ടു​ത്ത് ​ഓ​ട്ടോ​ ​പി​ടി​ച്ചു​ ​വേ​ണം​ ​സീ​ത​ത്തോ​ട് ​ആ​യു​ർ​വേ​ദ​ ​ആ​ശൂ​ത്രി​യി​ൽ​ ​പോ​കാ​ൻ.​ ​കാ​യി​ല്ലാ​ത്തോ​ണ്ട് ​പോ​യി​ല്ല​".​ ​ഹെ​ൽ​ത്ത് ​ഡി​പ്പാ​ർ​ട്മെ​ന്റു​മാ​യി​ ​ഇ​വ​രു​ടെ​ ​രോ​ഗ​വി​വ​ര​ങ്ങ​ൾ​ ​പ​ങ്കു​വ​ച്ച​പ്പോ​ൾ​ ​അ​വ​ർ​ക്കാ​യി​ ​സ്ഥി​രം​ ​ക്യാ​മ്പു​ക​ൾ​ ​ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ​മ​റു​പ​ടി​യും.​ ​

മ​റി​ച്ച് ​അ​ങ്ങ​നെ​യൊ​രു​ ​ക്യാ​മ്പി​നെ​കു​റി​ച്ച് ​അ​റി​യു​ക​ ​പോ​ലു​മി​ല്ല​ ​എ​ന്ന് ​ആ​ദി​വാ​സി​ക​ളും.​ ​ശ​ബ​രി​മ​ല​ ​സ്ത്രീ​ ​പ്ര​വേ​ശ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വി​വാ​ദ​ ​പ​രാ​മ​ർ​ശം​ ​ന​ട​ത്തി​യ​ ​ര​ജ​നി​ ​ത​നി​ക്ക് ​നേ​രി​ട്ട​ ​ഒ​രു​ ​വി​ഷ​യം​ ​ഞ​ങ്ങ​ളു​മാ​യി​ ​പ​ങ്കു​ ​വ​ച്ചു.​'ക​ഴി​ഞ്ഞ​ ​മൂ​ന്ന് ​വ​ർ​ഷ​മാ​യി​ ​കി​ഡ്നി​യു​ടെ​യും​ ​മ​റ്റ് ​അ​നു​ബ​ന്ധ​ ​രോ​ഗ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ആ​ദ്യം​ ​പ​ത്ത​നം​തി​ട്ട​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ലും​ ​തു​ട​ർ​ന്ന് ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലും​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​യാ​ത്ര​ ​ചെ​യ്യാ​ൻ​ ​തീ​രെ​ ​വ​യ്യാ​ത്ത​ ​അ​വ​സ്ഥ​യി​ൽ​ ​ചി​കി​ത്സ​ക്കാ​യി​ ​കൂ​ടു​ത​ൽ​ ​സ​മ​യ​വും​ ​പോ​യി​രു​ന്ന​ത് ​പ്രൈ​വ​റ്റ് ​വാ​ഹ​ന​ത്തി​ൽ​ ​ആ​യി​രു​ന്നു.​ ​കൂ​ടാ​തെ​ ​ചി​കി​ത്സ​യി​ന​ത്തി​ൽ​ ​ഇ​തു​വ​രെ​ ​ഒ​രു​ ​ല​ക്ഷ​ത്തി​യി​രു​പ​ത്തി​മൂ​വാ​യി​രം​ ​രൂ​പ​യു​ടെ​ ​ബാ​ധ്യ​ത​യു​മു​ണ്ട്.​ ​ഒ​രു​ ​വ​ർ​ഷം​ ​മു​ന്നേ​ ​ഇ​വ​ർ​ ​ട്രൈ​ബ​ൽ​ ​ഡി​പ്പാ​ർ​ട്മെ​ന്റ് ​ഓ​ഫി​സ​ർ​ക്ക് ​മു​ൻ​പാ​കെ​ ​ചി​കി​ത്സാ​ ​രേ​ഖ​ക​ളും​ ​മ​റ്റും​ ​ഹാ​ജ​രാ​ക്കി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​ഫ​ണ്ട്‌​ ​എ​ല്ലാം​ ​തീ​ർ​ന്നു,​ ​ഇ​നി​ ​അ​ടു​ത്ത​ ​വ​ർ​ഷ​മാ​ക​ട്ടെ​ ​എ​ന്നാ​യി​രു​ന്നു​ ​അ​വ​രു​ടെ​ ​മ​റു​പ​ടി​".​ ​ര​ജ​നി​ക്ക് ​ആ​കെ​ ​ല​ഭി​ച്ച​ത് ​പ​തി​നാ​ലാ​യി​രം​ ​രൂ​പ​യാണ്.

ആ​ധി​കാ​രി​ക​ ​രേ​ഖ​കൾ
ഭൂ​രി​ഭാ​ഗം​ ​പേ​ർ​ക്കും​ ​സ്വ​ന്ത​മാ​യി​ ​വ​സ്തു​വോ​ ​വീ​ടോ​ ​ഇ​ല്ല.​ ​എ​ന്നാ​ൽ​ ​റേ​ഷ​ൻ​കാ​ർ​ഡു​ക​ൾ​ ​ഓ​രോ​ ​വീ​ട്ടി​ലു​മു​ണ്ട്.​ ​വീ​ട്‌​ ​അ​ഡ്ര​സ്സോ​ ​വീ​ട്ടു​ന​മ്പ​റോ​ ​ആ​രോ​ഗ്യ​ ​കാ​ർ​ഡു​ക​ളോ​ ​ഒ​ന്നും​ ​ഇ​വ​ർ​ക്ക് ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​ട്രൈ​ബ​ൽ​ ​ഓ​ഫീ​സി​ൽ​ ​നി​ന്നും​ ​വി​ത​ര​ണം​ ​ചെ​യ്ത​ ​ഈ​ ​രേ​ഖ​യാ​ണ് ​അ​വ​രു​ടെ​ ​കൈ​യി​ൽ​ ​ആ​കെ​യു​ള്ള​ത്.​ ​ഇ​ത് ​ഉ​പ​യോ​ഗി​ച്ച് ​ഭ​ക്ഷ്യ​ ​ധാ​ന്യ​ങ്ങ​ൾ​ ​വാ​ങ്ങി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ് ​ഭൂ​രി​ഭാ​ഗ​വും.​ ​ഓ​രോ​ ​വോ​ട്ടെ​ടു​പ്പ് ​വ​രു​മ്പോ​ഴും​ ​വീ​ടും​ ​വ​സ്തു​വും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മോ​ഹ​ന​ ​വാ​ഗ്ദാ​ന​ങ്ങ​ൾ​ ​എ​ല്ലാ​ ​രാ​ഷ്ട്രീ​യ​ ​ക​ക്ഷി​ക​ളും​ ​ന​ല്കാ​റു​ണ്ടെ​ന്ന് ​ഗൗ​രി​യു​ടെ​ ​വാ​ക്കു​ക​ൾ,​ ​എ​ന്നാ​ൽ​ ​നാ​ളി​തു​വ​രെ​യും​ ​അ​വ​യൊ​ക്കെ​ ​വാ​ഗ്ദാ​ന​ങ്ങ​ളാ​യി​ ​ത​ന്നെ​ ​നി​ല​നി​ൽ​ക്കു​ന്നു.

'സ്ഥി​ര​മാ​യി​ട്ടു​ള്ള​ ​വ​രു​മാ​ന​ ​മാ​ർ​ഗ​ങ്ങ​ളൊ​ന്നും​ ​അ​വ​ർ​ക്കി​ല്ല.​ ​നാ​ട്ടു​കാ​ർ​ ​പു​റം​ ​പ​ണി​ക്കൊ​ന്നും​ ​അ​വ​രെ​ ​വി​ളി​ക്കാ​റി​ല്ല.​ ​അ​വ​രൊ​ട്ട് ​പോ​കാ​റു​മി​ല്ല.​ ​"​ ​വേ​ട്ട​ ​നാ​യ്ക്ക​ളു​ടെ​ ​ സ​ഹാ​യ​ത്തോ​ടെ​ ​ഉ​ൾ​ വ​ന​ങ്ങ​ളി​ൽ​ ​പോ​യി​ ​തേ​നും,​ ​കു​ന്തി​രി​ക്ക​വും​ ​ഇ​ഞ്ച​യും​ ​മ​റ്റ് ​സു​ഗ​ന്ധ​ ​ദ്ര​വ്യ​ങ്ങ​ളും​ ​ഔ​ഷ​ധ​ ​ചെ​ടി​ക​ളും​ ​കൊ​ണ്ടു​വ​ന്നു​ ​പു​റ​ത്ത് ​വി​ൽ​ക്കും.​ ​എ​ന്നാ​ൽ​ ​കൂ​ടു​ത​ൽ​ ​പേ​രും​ ​ഞ​ങ്ങ​ൾ​ക്ക് ​യ​ഥാ​ർ​ത്ഥ​ ​വി​ല​ ​ത​രാ​റി​ല്ല.​ ​പി​ണ​ങ്ങി​ ​പി​ണ​ങ്ങി​ ​വി​ല​ ​കു​റ​പ്പി​ക്കും.​ ​ ​"​ ഗോ​മ​തി​യു​ടെ​ ​വാ​ക്കു​ക​ൾ.​

വി​ദ്യാ​ഭ്യാ​സം​ ​വെ​റും​ ​അ​ഭ്യാ​സം​ ​മാ​ത്രം
നാ​ലും​ ​അ​ഞ്ചും​ ​വ​യ​സ്സ് ​തോ​ന്നി​ക്കു​ന്ന​ ​കു​റെ​ ​കു​ഞ്ഞു​ങ്ങ​ൾ​ ​ന​ല്ല​ ​ഒ​രു​ ​വ​സ്ത്രം​ ​പോ​ലു​മി​ല്ലാ​തെ​ ​ഓ​രോ​ ​വീ​ട്ടി​ലും​ ​ക​ഴി​യു​ന്നു.​ ​വെ​ള്ളം​ ​ക​ണ്ടി​ട്ട് ​ത​ന്നെ​ ​ദി​വ​സ​ങ്ങ​ളാ​യി.​ ​അ​വ​ർ​ക്കാ​യി​ ​നീ​ട്ടി​യ​ ​ബി​സ്ക​റ്റ് ​ക​വ​റു​ക​ളും​ ​മി​ഠാ​യി​ക​ളും​ ​ക​ണ്ട​പ്പോ​ൾ​ ​അ​വ​രു​ടെ​ ​മു​ഖ​ത്ത് ​ക​ണ്ട​ ​സ​ന്തോ​ഷം​ ​ഒ​രി​ക്ക​ലും​ ​മ​റ​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​ഓ​രോ​ ​കു​ട്ടി​യോ​ടും​ ​എ​ത്രാം​ ​ക്ളാ​സി​ലാ​ ​പ​ഠി​ക്കു​ന്ന​തെ​ന്നു​ ​ചോ​ദി​ച്ചാ​ൽ​ ​എ​ല്ലാ​വ​ർ​ക്കും​ ​ഒ​രേ​ ​മ​റു​പ​ടി​ ​'​മൂ​ന്നാം​ ​ക്ലാ​സി​ൽ​ ​".​ ​അ​ഞ്ചാം​ ​ക്ലാ​സി​ൽ​ ​പ​ഠി​ക്കു​ന്ന​ ​അ​ര​വി​ന്ദി​ന് ​കൊ​ടു​ത്ത​ ​മി​ഠാ​യി​ക​ൾ​ ​എ​ത്ര​യു​ണ്ടെ​ന്ന് ​ചോ​ദി​ച്ച​പ്പോ​ൾ​ ​എ​ണ്ണാ​ൻ​ ​ക​ഴി​യാ​ത്ത​ ​സ്ഥി​തി.​ ​ഇ​വ​രെ​ല്ലാം​ ​പ​ഠി​ക്കാ​ൻ​ ​പോ​കു​ന്ന​ത് ​അ​ട്ട​ത്തോ​ട് ​ട്രൈ​ബ​ൽ​ ​സ്‌​കൂ​ളി​ലാ​ണ്.​ ​എ​ന്നാ​ൽ​ ​ഒ​രാ​ൾ​ക്കു​പോ​ലും​ ​അ​ക്ഷ​ര​ങ്ങ​ളോ​ ​അ​ക്ക​ങ്ങ​ളോ​ ​പ​റ​യാ​ൻ​ ​അ​റി​യി​ല്ല.​ ​'സ്കൂ​ൾ​ ​തു​റ​ക്കു​മ്പോ​ൾ​ ​ആ​കെ​ ​കി​ട്ടു​ന്ന​ത് ​മൂ​ന്ന് ​പു​സ്ത​ക​ങ്ങ​ൾ​ ​മാ​ത്രം.​ ​പി​ന്നെ​ ​വ​ർ​ഷം​ ​ഇ​രു​നൂ​റ്റ​മ്പ​ത്‌​ ​രൂ​പ​ ​സ്റ്റൈ​പ്പെ​ൻ​ഡ് ​ആ​ണെ​ന്നും​ ​പ​റ​ഞ്ഞ് ​ത​രും."വീ​ട്ട​മ്മ​യാ​യ​ ​റാ​ണി​യു​ടെ​ ​വാ​ക്കു​ക​ൾ.

ആ​ചാ​ര​ങ്ങ​ളും​ ​ച​ട​ങ്ങു​ക​ളും
മി​ക്ക​ ​വീ​ടു​ക​ളി​ലും​ ​ക​ണ്ട​ ​മ​റ്റൊ​രു​ ​കാ​ഴ്ച​യാ​ണ് ​കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി​ ​നി​ൽ​ക്കു​ന്ന​ ​പ​ന്ത്ര​ണ്ടോ​ ​പ​തി​മൂ​ന്നോ​ ​മാ​ത്രം​ ​പ്രാ​യം​ ​വ​രു​ന്ന​ ​അ​മ്മ​മാ​ർ.​ ​വി​വാ​ഹം​ ​എ​ന്ന​ ​ച​ട​ങ്ങൊ​ന്നും​ ​അ​വി​ടെ​യി​ല്ല.​ ​അ​തി​നെ​ക്കു​റി​ച്ചു​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​ഭാ​സ്ക​ര​ൻ​ ​ന​ൽ​കി​യ​ ​മ​റു​പ​ടി,​'അ​ങ്ങ​നെ​ ​പ്ര​ത്യേ​കി​ച്ച് ​ച​ട​ങ്ങൊ​ന്നു​മി​ല്ല,​ ​കൈ​പി​ടി​ച്ച് ​അ​ടു​ത്ത​ ​ഷെ​ഡി​ലേ​ക്ക് ​കൊ​ണ്ടു​പോ​കു​ന്നു​ ​അ​ത്ര​ത​ന്നെ​".​ ​കു​ടും​ബ​ ​ജീ​വി​ത​ത്തി​ൽ​ ​അ​ങ്ങ​നെ​ ​സ്ഥി​ര​മാ​യി​ ​ഒ​രാ​ളി​ല്ല.​ ​പ്രാ​യം​ ​തി​ക​യാ​ത്ത​ ​അ​മ്മ​മാ​രും​ ​അ​ച്ഛ​നി​ല്ലാ​ത്ത​ ​കു​ട്ടി​ക​ളും​ ​ഇ​വി​ടെ​ ​സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്.​ ​ഒ​രാ​ൾ​ ​മ​ര​ണ​പ്പെ​ട്ടാ​ൽ​ ​എ​ന്തു​ചെ​യ്യും​ ​എ​ന്ന് ​ചോ​ദി​ച്ച​പ്പോ​ൾ​ ​ഇ​വി​ടെ​ ​എ​വി​ടെ​യെ​ങ്കി​ലും​ ​കു​ഴി​ച്ചി​ടും​ ​എ​ന്നു​ ​മ​റു​പ​ടി.​ ​വ​ന​പാ​ല​ക​രു​ടെ​ ​ഭാ​ഗ​ത്തു​നി​ന്നും​ ​ആ​രെ​ങ്കി​ലും​ ​വ​ന്നെ​ങ്കി​ലാ​യി​ ​ഇ​ല്ലെ​ങ്കി​ലാ​യി.​ ​ഇ​തു​പോ​ലെ​ ​ഈ​ ​വ​ന​ത്തി​ൽ​ ​എ​ത്ര​ ​കു​ടും​ബ​ങ്ങ​ൾ​ ​ഉ​ണ്ടെ​ന്നു​ള്ള​ ​വ്യ​ക്ത​മാ​യ​ ​ക​ണ​ക്കു​ക​ൾ​ ​പോ​ലും​ ​അ​ധി​കൃ​ത​ർ​ക്കും​ ​വ്യ​ക്ത​മാ​യി​ ​പ​റ​യാ​ൻ​ ​ക​ഴി​യി​ല്ല.
(ലേ​ഖ​ക​ന്റെ​ ​ഫോൺ: 9496241070)​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARANDHYA, 2019 ELECTION, VOTER, CHALAKKAYAM
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY