SignIn
Kerala Kaumudi Online
Saturday, 20 April 2024 4.29 AM IST

വികസന പദ്ധതികളിലെ സംശയങ്ങൾ ച‌ർച്ചചെയ്യും: മന്ത്രി എം.വി. ഗോവിന്ദൻ

p

തൃശൂർ: വികസന പദ്ധതികളെ കുറിച്ച് നേരിയ സംശയങ്ങളിൽ പോലും സർക്കാർ ചർച്ച നടത്തുമെന്നും ഇതിനുള്ള നടപടികൾ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടക്കുകയാണെന്നും കെ - റെയിൽ വിവാദത്തെ പരാമർശിച്ച് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. ഭൂതകാലത്തെക്കുറിച്ച് പറഞ്ഞ് മുന്നോട്ട് പോകാനാവില്ല. ത്രസിപ്പിക്കുന്ന വർത്തമാന കാലത്തെപ്പറ്റിയും ഭാവിയെപ്പറ്റിയും ചിന്ത വേണം. അതിനായി പ്രവർത്തിക്കണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുണമേന്മയുള്ള ജീവിത നിലവാരം പുലർത്തുന്നവരാണ് നാം. എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പാക്കും. സംശയമുള്ളവരുമായി ചർച്ച നടത്തും. പറ്റില്ല എന്നു പണ്ടു പറഞ്ഞിരുന്നതു പോലെ ഇനി നടക്കില്ല. തൃശൂർ കോർപറേഷൻ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MVGOVINDAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.