SignIn
Kerala Kaumudi Online
Saturday, 20 April 2024 9.10 AM IST

വേണ്ട, പാർക്കിംഗ് പിരിവ് നടപടി കടുക്കും

crporation

പ്ര​ത്യേ​ക​ ​ന​യം​ ​രൂ​പീ​ക​രി​ക്കാൻ ​കോ​ർ​പ്പ​റേ​ഷൻ

കോഴിക്കോട്: നഗരത്തിലെ മാളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ വാഹന പാർക്കിംഗിന് അനധികൃത ഫീസ് ഈടാക്കുന്ന പരാതികളിൽ കർശന നടപടിയുമായി കോർപ്പറേഷൻ. പ്രശ്ന പരിഹാരത്തിനായി പ്രത്യേകനയം രൂപീകരിക്കും. ഇതിന്റെ ഭാഗമായി ഉടമകളുടെയും അവരുടെ സംഘടനകളുടെയും യോഗം വിളിക്കാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു.

കോർപ്പറേഷൻ നോട്ടീസ് നൽകി വിലക്കിയിട്ടും മാളുകളിൽ പാർക്കിംഗിന് തുക ഈടാക്കുന്നതായി കെ.ടി.സുഷാജ് അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിൽ വ്യക്തമാക്കി. വിഷയത്തിൽ നടപടി തുടരുന്നുണ്ടെന്ന് സെക്രട്ടറി കെ.യു. ബിനി വിശദീകരിച്ചു. എൻജിനീയറിംഗ് വിഭാഗത്തെ ഉൾപ്പെടുത്തി പ്രത്യേക സംഘമുണ്ടാക്കി മാളുകളിൽ പരിശോധന നടത്തുന്നതായും നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ആർ.പി.മാളിൽ പണപ്പിരിവ് നിർത്തിയതായും ഡെപ്യൂട്ടി സെക്രട്ടറി അച്യുതൻ അറിയിച്ചു. മാളുകളിൽ അനാവശ്യമായി വാഹനങ്ങൾ നിർത്തിയിട്ടുപോവുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന മാൾ ഉടമകളുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് ഉടമകളെക്കൂടി ഉൾപ്പെടുത്തി യോഗം വിളിക്കുന്നതെന്ന് മേയർ വ്യക്തമാക്കി. മാളിൽ നിന്ന് സാധനം വാങ്ങിക്കുമ്പോഴുള്ള റീഫണ്ടിംഗ് രീതി അംഗീകരിക്കാനാവില്ലെന്ന് കൗൺസിലർമാർ പറഞ്ഞു.

കല്ലായി ഭാഗത്ത് റെയിൽവേ ട്രാക്കിൽ കാടുമൂടി നാട്ടുകാർക്ക് ബുദ്ധിമുട്ടാവുന്ന കാര്യം റെയിൽവേയെ അറിയിക്കുമെന്ന് എം.ബിജുലാലിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടികി. സി.ഡബ്ല്യു.ആർ.ഡി.എം പനാത്ത് താഴം റോഡ് നിർമ്മാണത്തെ തുടർന്നുണ്ടായ വെള്ളക്കെട്ട് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കിയ കാര്യം അഡ്വ.സി.എം.ജംഷീർ ശ്രദ്ധ ക്ഷണിച്ചു. നഗരത്തിൽ ന്യൂജനറേഷൻ ലഹരി ഉപയോഗം വർദ്ധിക്കുന്നതായി കെ.മൊയ്തീൻ കോയ ശ്രദ്ധക്ഷണിക്കലിൽ ചൂണ്ടിക്കാട്ടി. തലക്കുളത്തൂർ പി.എച്ച്.സിയിൽ കോർപ്പറേഷൻ പരിധിയിൽ നിന്നെത്തുന്നവർക്ക് ചികിത്സ നിഷേധിക്കുന്നെന്ന് വി.പി.മനോജും നഗത്തിലെ സ്‌കൂളുകളിൽ പി.എസ്.സി പരീക്ഷയടക്കമുള്ള കാര്യങ്ങൾ നടക്കുമ്പോൾ കോർപ്പറേഷൻ അനുമതി തേടാത്ത കാര്യത്തിൽ എൻ.സി.മോയിൻ കുട്ടിയും ശ്രദ്ധ ക്ഷണിച്ചു. ആയിശാബി പാണ്ടികശാല, ടി.കെ.ചന്ദ്രൻ, അനുരാധ തായാട്ട് തുടങ്ങിയവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു.

കരുവശ്ശേരിയിൽ ആയുർവേദ ഡിസ്പെൻസറി നടത്തിയ വകയിൽ വാടക കുടിശ്ശിക കൊടുത്തു തീർക്കാൻ തീരുമാനിച്ചു. കെട്ടിട ഉടമയായ വയോധികൻ ഓംബുസ്മാനിൽ നിന്ന് അനുകൂല വിധി നേടിയിരുന്നു. വാടക അനുവദിക്കണമെന്ന് പ്രദേശത്തെ കൗൺസിലർ വരുൺ ഭാസ്കർ ആവശ്യപ്പെട്ടു.

മാനാഞ്ചിറയിൽ സ്ത്രീകൾക്ക് ശോച്യാലയം

മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഓഫീസിന് സമീപം സ്ത്രീകൾക്കായി ശോച്യാലയം നിർമ്മിക്കും. റോട്ടറി ക്ലബാണ് ശോച്യാലയം നിർമ്മിച്ചു നൽകുക. മാനാഞ്ചിറയുടെ വാസ്തുഭംഗിക്ക് അനുസൃതമായി പ്ലാൻ തയ്യാറാക്കിയാകും നിർമ്മിക്കുക. നിർമ്മാണം പൂർത്തീകരിച്ച് മൂന്ന് മാസത്തിനകം കോർപ്പറേഷന ഏൽപ്പിക്കും. കെട്ടിടത്തിന്റെ പൂർണ ഉത്തരവാദിത്വം കോർപ്പറേഷനായിരിക്കും. പരിപാലനവും നടത്തിപ്പും സംബന്ധിച്ച് നഗരസഭ അതാത് സമയങ്ങളിൽ തീരുമാനിച്ച് നടപ്പാക്കും.

റോഡ് ശുചീകരണത്തിന് സ്വീപ്പിംഗ് മെഷീൻ

നഗരത്തിലെ പ്രധാന റോഡുകൾ ശുചീകരിക്കാൻ കോർപ്പറേഷൻ റോഡ് സ്വീപ്പിംഗ് മെഷീൻ വാങ്ങും. 24 ലക്ഷത്തോളം രൂപയാണ് ചെലവ് വരിക.

കല്ലായിപ്പുഴ ചെളി നീക്കാൻ 40 ലക്ഷം കൂടി

മൂര്യാട് പാലം മുതൽ കോതി പാലം വരെ കല്ലായി പുഴയിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് 40 ലക്ഷം രൂപ അധികം അനുവദിച്ചു. നേരത്തെ ഏഴര കോടി അനുവദിച്ചിരുന്നു. ഇറിഗേഷൻ വകുപ്പാണ് പ്രവൃത്തി നടത്തുക.

കോർപ്പറേഷൻ വാർഷികാഘോഷം ഒന്നിന്

കോർപ്പറേഷൻ കൗൺസിലിന്റെ ഒന്നാം വാർഷികാഘോഷം ഒന്നിന് വൈകീട്ട് നാലിന് ടൗൺഹാളിൽ നടക്കും. പൊതുമരാമത്ത് -ടൂറിസനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേയ‌ർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. തുറമുഖ-മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയാകും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ വിശിഷ്ടാതിഥിയാകും. നൂറുദിന കർമ്മ പദ്ധതികളും സ്മാർട്ട് പാർക്കിംഗ് പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിക്കും.

കോം​ട്ര​സ്റ്റിന് ​ഒ​റ്റ​ക്കെ​ട്ടാ​യി​

കോ​ഴി​ക്കോ​ട് ​:​ ​മാ​നാ​ഞ്ചി​റ​യി​ലെ​ ​കോം​ട്ര​സ്റ്റ് ​ഫാ​ക്ട​റി​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​വു​മാ​യി​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ലി​ൽ​ ​സം​യു​ക്ത​ ​പ്ര​മേ​യം.​ ​യു.​ഡി.​എ​ഫ് ​അം​ഗം​ ​എ.​കെ.​ ​അ​ബൂ​ബ​ക്ക​ർ​ ​അ​വ​ത​രി​പ്പി​ച്ച​ ​പ്ര​മേ​യം​ ​എ​ൽ.​ഡി.​എ​ഫ് ​അം​ഗ​ങ്ങ​ളും​ ​ബി.​ജെ.​പി​യും​ ​പാ​സാ​ക്കി.
കോം​ട്ര​സ്റ്റ് ​ഏ​റ്റെ​ടു​ത്തു​കൊ​ണ്ടു​ള്ള​ ​ബി​ൽ​ 2012​ ​ൽ​ ​നി​യ​മ​സ​ഭ​ ​അം​ഗീ​ക​രി​ക്കു​ക​യും​ ​രാ​ഷ്ട്ര​പ​തി​യു​ടെ​ ​അ​നു​മ​തി​ ​ല​ഭി​ക്കു​ക​യും​ ​ചെ​യ്ത​താ​ണ്.​ ​പ​ത്ത് ​വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും​ ​സ​ർ​ക്കാ​ർ​ ​തു​ട​ർ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ​പ്ര​മേ​യ​ത്തി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​ഭൂ​മി​ ​അ​ന്യാ​ധീ​ന​പ്പെ​ടാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്നും​ ​ഗൗ​ര​വ​മാ​യ​ ​സാ​ഹ​ച​ര്യം​ ​പ​രി​ഗ​ണി​ച്ച് ​ഫാ​ക്ട​റി​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നോ​ട് ​അ​ഭ്യ​ർ​ത്ഥി​ച്ചു.
മാ​ങ്കാ​വ് ​-​ ​മേ​ത്തോ​ട്ട് ​താ​ഴം​ ​റോ​ഡി​ൽ​ ​നി​ന്ന് ​എ​ൻ.​എ​ച്ച്.​ ​ബൈ​പ്പാ​സി​ലേ​ക്ക് ​അ​ണ്ട​ർ​പാ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ​കൗ​ൺ​സി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​മാ​ങ്കാ​വ്-​ ​മേ​ത്തോ​ട്ടു​താ​ഴം​ ​റോ​ഡ് ​ചേ​രു​ന്നി​ട​ത്ത് ​ബൈ​പ്പാ​സി​ന്റെ​ ​പ​ണി​ ​ആ​രം​ഭി​ക്കു​ന്ന​തോ​ടു​കൂ​ടി​ ​അ​ണ്ട​ർ​പാ​സ് ​അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ​നാ​ഷ​ണ​ൽ​ ​ഹൈ​വേ​ ​അ​തോ​റി​റ്റി​യോ​ട് ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ ​പ്ര​മേ​യം​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​പാ​സാ​ക്കി​യ​ത്.​ ​എ​ൽ.​ഡി.​എ​ഫ് ​കൗ​ൺ​സി​ല​ർ​ ​എം.​പി.​ ​സു​രേ​ഷ് ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ച്ചു.​ ​മാ​ങ്കാ​വി​ൽ​ ​നി​ന്ന് ​തു​ട​ങ്ങി​ ​എ​ൻ.​എ​ച്ച് ​ബൈ​പ്പാ​സി​ൽ​ ​ചെ​ന്ന് ​ചേ​രു​ന്ന​ ​മാ​ങ്കാ​വ്,​ ​കൊ​മ്മേ​രി​ ,​ ​മേ​ത്തോ​ട്ടു​താ​ഴം​ ​റോ​ഡ് 18​ ​മീ​റ്റ​ർ​ ​വീ​തി​യി​ൽ​ ​ഏ​റ്റെ​ടു​ത്ത് ​വ​രി​ക​യാ​ണ്.​ ​ബേ​പ്പൂ​ർ,​ ​മീ​ഞ്ച​ന്ത​ ,​ ​മാ​ങ്കാ​വ് ​എ​ന്നീ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്ക് ​എ​ളു​പ്പ​ത്തി​ൽ​ ​എ​ത്തി​പ്പെ​ടു​ന്ന​ ​റോ​ഡാ​ണി​തെ​ന്ന് ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.​ ​ഇ​ക്കാ​ര്യ​ത്ത​ൽ​ ​ന​ട​പ​ടി​ ​ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ​മേ​യ​ർ​ ​ഡോ.​ ​ബീ​നാ​ ​ഫി​ലി​പ്പ് ​വ്യ​ക്ത​മാ​ക്കി.
കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​നി​ല​വി​ലു​ള്ള​ ​മാ​സ്റ്റ​ർ​ ​പ്ലാ​നി​ൽ​ ​നി​ന്ന് 72ാം​ ​വാ​ർ​ഡി​ലെ​ ​പ​ണി​ക്ക​ർ​ ​തൊ​ടി​ ​ഭാ​ഗ​ങ്ങ​ളാ​യ​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​പ്ര​മോ​ഷ​ൻ​ ​സോ​ണി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​സ്ഥ​ല​ങ്ങ​ൾ​ ​റ​സി​ഡ​ൻ​ഷ്യ​ൽ​ ​സോ​ണാ​ക്കി​ ​മാ​റ്റ​ണ​മെ​ന്ന് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ടി​ല്ല.​ ​പ​ക​രം​ ​ഇ​വി​ടെ​ ​വീ​ട് ​നി​ർ​മ്മാ​ണ​ത്തി​നു​ള്ള​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​മെ​ന്ന് ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​എം.​കെ.​മ​ഹേ​ഷി​ന്റെ​ ​പ്ര​മേ​യം​ ​ഭേ​ദ​ഗ​തി​ക​ളോ​ടെ​ ​അം​ഗീ​ക​രി​ച്ചു.

കോ​ർ​പ്പ​റേ​ഷ​നെ​തി​രെ​ ​യു.​ഡി.​എ​ഫ്
ന​ട​ത്തു​ന്ന​ത് ​കു​പ്ര​ചാ​ര​ണം

കോ​ഴി​ക്കോ​ട്:​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ​ ​യു.​ഡി.​എ​ഫ് ​കു​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ന്ന​താ​യി​ ​എ​ൽ.​ഡി.​എ​ഫ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​സ​മി​തി.​ ​കൊ​വി​ഡ് ​കാ​ല​ത്തും​ ​വി​ക​സ​ന​ ​കു​തി​പ്പു​മാ​യി​ ​കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ന്ന് ​എ​ൽ.​ഡി.​എ​ഫ് ​കൗ​ൺ​സി​ൽ​ ​പാ​ർ​ട്ടി​ ​ലീ​ഡ​റും​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​റു​മാ​യ​ ​സി.​പി.​ ​മു​സാ​ഫ​ർ​ ​അ​ഹ​മ്മ​ദ് ​പ​റ​ഞ്ഞു.
കോ​ർ​പ്പ​റേ​ഷ​നി​ലെ​ ​യു.​ഡി.​എ​ഫ്.​ ​നേ​തൃ​ത്വം​ ​മു​ത​ലെ​ടു​പ്പി​ന് ​ശ്ര​മി​ക്കു​ക​യാ​ണ്.​ ​വ്യാ​ജ​ ​പ്ര​ച​ര​ണ​ങ്ങ​ൾ​ ​അ​ഴി​ച്ചു​ ​വി​ടു​ന്നു.​ ​ശ​മ്പ​ളം​ ​ന​ൽ​കാ​ൻ​ ​പ​ണ​മി​ല്ലെ​ന്ന​ ​പ്ര​ചാ​ര​ണം​ ​തെ​റ്റാ​ണ്.
സ​ർ​ക്കാ​രി​ൽ​ ​നി​ന്നും​ ​കി​ട്ടാ​നു​ണ്ടെ​ന്ന് ​പ്ര​ച​രി​പ്പി​ക്കു​ന്ന​ 100​ ​കോ​ടി​യി​ൽ​ 50​ ​കോ​ടി​ ​ന​ഗ​ര​സ​ഭാ​ ​വി​ഹി​തം​ ​സ​ർ​ക്കാ​രി​ലേ​ക്ക് ​അ​ട​യ്ക്കേ​ണ്ട​താ​ണ്.​ 56​ ​കോ​ടി​ ​ത​ന്നെ​ ​കി​ട്ടാ​ത്ത​ത് ​യു.​ഡി.​എ​ഫ്ഭ​ര​ണ​കാ​ല​ത്തെ​ ​ഉ​ത്ത​ര​വി​ന്റെ​ ​ഫ​ല​മാ​ണ്.​ 24​ ​കോ​ടി​ ​രൂ​പ​ ​അ​ധി​ക​ ​ഫ​ണ്ടാ​യി​ ​അ​നു​വ​ദി​ച്ച് ​ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന് ​ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​ധ​ന​കാ​ര്യ​ ​ക​മ്മീ​ഷ​ൻ​ ​ഗ്രാ​ന്റ് ​നാ​ളി​തു​വ​രെ​ ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​എ​സ്.​സി​/​എ​സ്.​ടി​ ​ഫ​ണ്ട് 17​ ​കോ​ടി​ ​കി​ട്ടാ​നി​ല്ല.​ ​ഓ​ഫീ​സ് ​ന​വീ​ക​ര​ണ​ത്തി​ന് 4​ ​കോ​ടി​ ​രൂ​പ​ ​മാ​ത്ര​മാ​ണ് ​ന​ൽ​കി​യ​തെ​ന്നും​ ​മു​സാ​ഫ​ർ​ ​അ​ഹ​മ്മ​ദ് ​പ​റ​ഞ്ഞു.​ ​
മേ​യ​ർ​ ​ഡോ.​ബീ​ന​ ​ഫി​ലി​പ്പി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ൽ​ ​സ്റ്റാ​ന്റിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​മാ​രാ​യ​ ​പി.​കെ.​നാ​സ​ർ,​ ​പി.​ദി​വാ​ക​ര​ൻ,​ ​കൃ​ഷ്ണ​കു​മാ​രി,​ ​എം.​എ​സ്.​ ​തു​ഷാ​ര,​ ​എ​ൻ.​സി.​മോ​യി​ൻ​കു​ട്ടി,​ ​ഒ.​സ​ദാ​ശി​വ​ൻ,​ ​എം.​പി.​സു​രേ​ഷ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.