SignIn
Kerala Kaumudi Online
Saturday, 20 April 2024 8.38 PM IST

ശിവഗിരിക്ക് കർഫ്യു ഇളവ്: മുഖ്യമന്ത്രിയെ അഭിനന്ദിച്ച് സ്വാമി സച്ചിദാനന്ദ

sachidananda

തിരുവനന്തപുരം: ശിവഗിരി തീർത്ഥാടനത്തിന് കൊവിഡ് രാത്രികാല കർഫ്യുവിൽ ഇളവ് നൽകിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ

ശിവഗിരി തീർത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷപ്രസംഗത്തിലാണ് മുഖ്യാതിഥിയായ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം അഭിനന്ദിച്ചത്.

ശ്രീനാരായണ ഗുരുവിന്റെ പേരിൽ സംസ്ഥാനത്ത് പുതിയ സർവ്വകലാശാല തുടങ്ങുകയും ,ഗുരുവിനെ ലോകരംഗത്ത് അവതരിപ്പിക്കാനുതകുന്ന തരത്തിൽ തലസ്ഥാനത്ത് ഗുരുപ്രതിമ സ്ഥാപിക്കുകയും ചെയ്തത് ശ്രീനാരായണഗുരുവിന് സർക്കാർ തലത്തിൽ ലഭിച്ച അംഗീകാരമാണ്.മഹാത്മാഗാന്ധി,ടാഗോർ എന്നിവരുമായുള്ള ഗുരുവിന്റെ കൂടിക്കാഴ്ചയുൾപ്പെടെ നാട്ടിൽ വരുന്ന വിദേശികൾക്കും സഞ്ചാരികൾക്കും ഗുരുവിനെ അറിയാനും ഇതിലൂടെ കഴിയും.മുഖ്യമന്ത്രി പിണറായിവിജയന്റെ ഗുരു അനുകൂല കാഴ്ചപ്പാടാണിത് കാണിക്കുന്നത്.

ശബരിമല ശാന്തി നിയമനം:

ജാതി നിയന്ത്രണം ഒഴിവാക്കണം

സാമൂഹ്യവിപ്ളവം സൃഷ്ടിച്ച മഹാപുരുഷനെന്നതാണ് മറ്റ് സന്യാസിമാരിൽ നിന്ന് ശ്രീനാരായണ ഗുരുവിനെ വ്യത്യസ്തമാക്കുന്നതെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.. കർമ്മനിരതനായ ജ്ഞാനിയായാണ് വിദേശ സാഹിത്യങ്ങളിൽ ഗുരുവിനെ വിശേഷിപ്പിക്കുന്നത്. അദ്വൈതത്തെ ജീവിതപദ്ധതിയാക്കിയ ഗുരു അതിന് പ്രായോഗികഭാഷ്യവും രചിച്ചു. ബ്രാഹ്മണസമൂഹം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വൈദികരുളളത് ശ്രീനാരായണഗുരു മഠങ്ങളിലാണ്. ദേവസ്വംബോർഡ് ക്ഷേത്രങ്ങളിലെ പൂജാരി നിയമനങ്ങളിൽ ജാതി നിയന്ത്രണം സർക്കാർ ഒഴിവാക്കിയെങ്കിലും ശബരിമല,ഗുരുവായൂർ,വൈക്കം, ഏറ്റുമാനൂർ തുടങ്ങിയ വലിയ ക്ഷേത്രങ്ങളിൽ അതിപ്പോഴും നിലനിൽക്കുന്നു. ദേവസ്വം ബോർഡ് ഉദ്യോഗനിയമനങ്ങളിൽ പത്തു ശതമാനം സാമ്പത്തിക സംവരണം ദളിത് പിന്നാക്ക വിഭാഗങ്ങൾക്ക് പ്രതികൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

. ഡി.എം.കെ.നേതാവ് എം.എസ്.കനിമൊഴി എം.പി, ഗോകുലം ഗോപാലൻ, ടി.എം.തോമസ് ഐസക്ക്,കെ.ബാബു എം.എൽ.എ, വി.ജോയി എം.എൽ.എ,എസ്.എൻ.ഡി.പി.യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ,വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി,ഗുരുവായൂർ ദേവസ്വം ഭരണസമിതി ചെയർമാൻ കെ.വി.മോഹൻദാസ്.ശ്രീനാരായണ കോൺഫെഡറേഷൻ പ്രസിഡന്റ് വി.കെ.മുഹമ്മദ്,വർക്കല കഹാർ,ശിവഗിരി ധർമ്മസംഘം ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങിയവർ സംസാരിച്ചു.

ശിവഗിരി ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് നന്ദിയും പറഞ്ഞു.നേരത്തെ സ്വാമി പരാനന്ദയുടെ നേതൃത്വത്തിൽ സമ്മേളനവേദിയിലെ ഗുരുവിന്റെ പഞ്ചലോഹ പ്രതിമയ്ക്ക് മുന്നിൽ ഭദ്രദീപം തെളിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SACHIDANANDA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.