SignIn
Kerala Kaumudi Online
Thursday, 25 April 2024 8.44 PM IST

റോസ് ടെയ്ലർ വിരമിക്കുന്നു

rose-teylor

വെല്ലിംഗ്ടൺ: ന്യൂസിലാൻഡിന്റെ എക്കാലത്തെയും മികച്ച ബാറ്റർമാരിലൊരാളായ റോസ് ടെയ്‌ലർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ന്യൂസിലാൻഡിൽ വച്ച് നടക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലൂടെ ടെയ്‌ലർ ടെസ്റ്റിൽ നിന്ന് വിരമിക്കും. പിന്നാലെ ആസ്‌ട്രേലിയ, നെതർലൻഡ്‌സ് ടീമുകൾക്കെതിരേ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുത്ത ശേഷം ഏകദിനത്തിൽ നിന്നും വിരമിക്കും.ഇന്നലെ ട്വിറ്ററിലൂടെയാണ് ടെയ്ലർ തന്റെ തീരുമാനം അറിയിച്ചത്.

കിവീസ് ബാറ്റിംഗ് നിരയിലെ വിശ്വസ്ഥനായ ടെയ്‌ലർ 17വർഷത്തെ കരിയിനാണ് തിരശീല വീഴ്ത്തുന്നത്. 37 കാരനായ ടെയ്‌ലറുടെ അവസാന അന്താരാഷ്ട്ര മത്സരം ഏപ്രിൽ നാലിന് ഹാമിൽട്ടണിൽ വെച്ചായിരിക്കും.

ന്യൂസിലാൻഡിനുവേണ്ടി ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് ടെയ്‌ലർ. 2006-ലാണ് ആദ്യമായി കിവീസ് കുപ്പായമണിഞ്ഞത്.

110 ടെസ്റ്റുകളിൽ നിന്ന് 44.36 ശരാശരിയിൽ 7585 റൺസാണ് സമ്പാദ്യം. 19 ടെസ്റ്റ് സെഞ്ച്വറികൾ നേടി. 290 ആണ് ഉയർന്ന സ്‌കോർ.

233 ഏകദിനങ്ങളിൽ നിന്ന് 48.18 ശരാശരിയിൽ 8576 റൺസെടുത്തിട്ടുണ്ട്. 21 സെഞ്ച്വറികൾ.

ന്യൂസിലാൻഡിനുവേണ്ടി ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ച്വറി നേടിയത് ടെയ്‌ലറാണ്. ട181 ആണ് ഉയർന്ന സ്‌കോർ.

102 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 1909 റൺസ് നേടാനും ടെയ്‌ലർക്ക് കഴിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ROSE TEYLOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.