നിലമ്പൂർ മുട്ടിക്കടവ് പള്ളിക്കുത്ത് റോഡിലെ പാലത്തിന്റെ പുനർനിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി ഒന്നുമുതൽ പ്രവൃത്തി പൂർത്തീകരിക്കും വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. മുട്ടിക്കടവ് നിന്നും പള്ളിക്കുത്ത് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചുങ്കത്തറ-കൂട്ടപ്പടി പാലം വഴിയും പള്ളിക്കുത്തിൽ നിന്ന് നിലമ്പൂർ ഭാഗത്തേക്ക് പോകേണ്ടവർ കരുളായി പാലം വഴിയും വഴിക്കടവ് ഭാഗത്തേക്ക് പോകേണ്ടവർ കൂട്ടപ്പാടി-ചുങ്കത്തറ വഴിയും തിരിച്ചും കടന്നു പോകണമെന്ന് പാലക്കാട് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |