Kerala Kaumudi Online
Friday, 24 May 2019 4.05 AM IST

ശ്രീധരൻപിള്ള രണ്ട് തവണ മാപ്പ് പറഞ്ഞു, എന്നിട്ട് പുറത്ത് പോയി വിഡ്ഢിത്തം വിളമ്പുന്നു: വെളിപ്പെടുത്തലുമായി ടീക്കാറാം മീണ

bjp

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിൽ പരാമർശം നടത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ വെളിപ്പെടുത്തൽ. മാപ്പ് പറഞ്ഞശേഷവും അദ്ദേഹം പുറത്തുപോയി വിഡ്ഢിത്തം പറയുകയാണെന്നും ഇത് അദ്ദേഹത്തിന്റെ ഇരട്ടത്താപ്പാണെന്ന് ടിക്കാറാം മീണ കൂട്ടിച്ചേർത്തു.

"എന്തെങ്കിലും പറഞ്ഞിട്ട് 'സാർ തെറ്റായിപ്പോയി മാപ്പാക്കണം. കാര്യമാക്കരുത്' എന്ന് എന്നെ വിളിച്ച് മാപ്പ് പറയും. പക്ഷേ പുറത്ത് പോയിട്ട് മറ്റൊന്ന് പറയും. ഇവരെ എങ്ങനെ വിശ്വസിക്കും? ഞാനിനി ആവർത്തിക്കില്ലെന്ന് മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. " ടിക്കാറാം മീണ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെളിപ്പെടുത്തൽ.

അതേസമയം, ടീക്കാറാം മീണ തന്നെ അവഹേളിക്കാൻ ശ്രമിക്കുകയാണെന്ന് ശ്രീധരൻപിള്ള പ്രതികരിച്ചു.അദ്ദേഹം തന്നെ ഇകഴ്‌ത്തിക്കാട്ടാൻ ശ്രമിക്കുകയാണ്. മീണയും താനും നിയമത്തിന് അതീതരല്ല. താൻ തിരഞ്ഞെടുപ്പ് കമ്മിഷനുമായി ഏറ്റുമുട്ടനിലില്ല. തന്റെ ഭാഗത്താണ് സത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOKSABHA POLL 2019, ELECTION 2019, , BJP, PS SREEDHARANPILLA, CHIEF ELECTION OFFICER, KERALA, TIKARAM MEENA
KERALA KAUMUDI EPAPER
TRENDING IN LOKSABHA POLL 2019
VIDEOS
PHOTO GALLERY
TRENDING IN LOKSABHA POLL 2019