തൃശൂർ: വോട്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ എട്ട് മുതൽ പ്ളസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പോസ്റ്റർ ഡിസൈൻ മത്സരവും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ഷോർട്ട് ഫിലിം മത്സരവും നടത്തുന്നു.
'ഇൻക്ലൂസിവ് ആൻഡ് പാർട്ടിസിപ്പേറ്ററി ഇലക്ഷൻ' എന്ന വിഷയത്തിലാണ് പോസ്റ്റർ ഡിസൈനും ഷോർട്ട് ഫിലിം മത്സരവും സംഘടിപ്പിക്കുന്നത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ജനുവരി 25ന് വോട്ടേഴ്സ് ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.
ജനുവരി ആറിന് രാവിലെ 11 മുതൽ 12 വരെ തൃശൂർ ടൗണിലുള്ള അനുയോജ്യമായ സ്കൂളിൽ വച്ചാണ് പോസ്റ്റർ ഡിസൈൻ നടത്തുക. മൊബൈൽ കാമറയിൽ ഷൂട്ട് ചെയ്ത മൂന്ന് മിനിറ്റ് ദൈർഘ്യമുള്ളതാകണം ഷോർട്ട് ഫിലിം. ഫിലിമുകൾ ജനുവരി 12ന് മുൻപായി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ പെൻഡ്രൈവിലാക്കി കുട്ടികളുടെ വിശദാംശങ്ങൾ സഹിതം ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിൽ എത്തിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |