വെള്ളറട: നാടൻതോക്കുകളും വാളും മറ്റ് മാരകായുധങ്ങളും മാൻ കൊമ്പുമായി കുപ്രസിദ്ധ ഗുണ്ട പിടിയിൽ. അമ്പൂരി കൂട്ടപ്പൂ പാലിയേക്കരയിൽ മനേഷാ ജോർജാണ് (36) പിടിയിലായത്. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം നടപ്പാക്കുന്ന ഓപ്പറേഷൻ കാവലിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി റാസത്തിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയത്.
സ്ഥിരമായി കുറ്രകൃത്യങ്ങളിലേർപ്പെട്ടിരുന്ന ഇയാളെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. മനേഷായ്ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, കഞ്ചാവ്, അബ്കാരി കേസുകൾ നിലവിലുണ്ട്. മാൻകൊമ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന് വനംവകുപ്പും ഇയാളെ കസ്റ്റഡിയിൽ വാങ്ങും. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
നെയ്യാറ്റിൻകര ഡിവൈ. എസ്.പി ശ്രീകാന്ത്, വെള്ളറട സി.ഐ മൃദുൽകുമാർ, എസ്.ഐ സുരേഷ്കുമാർ, എ.എസ്.ഐമാരായ ശശികുമാരൻ, സുനിൽകുമാർ, സി.പി.ഒമാരായ അനീഷ്, സുനിൽകുമാർ, പ്രദീപ്, പ്രജീഷ്, ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ ഷിബു, സി.പി.ഒ മാരായ അഭിലാഷ്, അരുൺ, അലക്സ്, തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |