ലോഫ്ളോർ സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: നിലവിലുള്ള സർവീസുകൾക്ക് പുറമേ ലുലുമാളിലേക്ക് പ്രത്യേക സർവീസുകൾ ആരംഭിച്ച് കെ.എസ്.ആർ.ടി.സി. തമ്പാനൂരിൽ നിന്ന് പ്രത്യേക ലോ ലോഫ്ലോർ എ.സി സർവീസുകളാണ് ആരംഭിച്ചത്. തമ്പാനൂരിൽ നിന്ന് ആരംഭിച്ച് കിഴക്കേക്കോട്ട - ചാക്ക ബൈപ്പാസ് വഴി ലുലുമാൾ എന്ന രീതിയിലാണ് ക്രമീകരണം.
രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെയാണ് എ.സി ലോ ലോഫ്ളോർ ബസ് സർവീസുകൾ സജ്ജമാക്കിയിരിക്കുന്നത്. ഒരാൾക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം സെൻട്രൽ, സിറ്റി യൂണിറ്റുകളിൽ യാത്രക്കാരുടെ സ്വകാര്യവാഹനങ്ങൾ പാർക്കുചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |