SignIn
Kerala Kaumudi Online
Saturday, 20 April 2024 4.21 AM IST

മിന്നൽമുരളി തരംഗമാകുന്നു,​ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയെന്ന് ടൊവിനൊ

tovino-thomas

ടൊ​വി​നോ​ ​തോ​മ​സി​ന്റെ​ ​മി​ന്ന​ൽ​മു​ര​ളി​ ​ഒ.​ടി.​ടി​ ​പ്ളാ​റ്റ്ഫോ​മാ​യ​ ​നെ​റ്റ് ​ഫ്ളി​ക്സി​ൽ​ ​ട്രെ​ൻ​ഡിം​ഗ് ​ന​മ്പ​ർ​ ​ഒ​ന്നാ​യി​ ​മു​ന്നേ​റു​ക​യാ​ണ്.​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പ്രേ​ക്ഷ​ക​ർ​ ​ക​ണ്ട​ ​ചി​ത്ര​മെ​ന്ന​ ​സ​വി​ശേ​ഷ​ത​യാ​ണ് ​ഈ​ ​മ​ല​യാ​ള​ ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ത്യേ​ക​ത.​ ​കു​ട്ടി​ക​ളെ​യും​ ​പ്രാ​യ​മാ​യ​വ​രെ​യും​ ​ഒ​രു​പോ​ലെ​ ​ആ​ക​ർ​ഷി​ക്കു​ന്ന​ ​മി​ന്ന​ൽ​മു​ര​ളി​യു​ടെ​ ​വി​ശേ​ഷ​ങ്ങൾ ടൊവി​നോ തോമസ് പങ്കുവയ്ക്കുന്നു.
പുതുവർഷം പ്ര​തീ​ക്ഷ​ ​മാ​ത്ര​മ​ല്ല​ ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ ​അ​തി​ലൂ​ടെ​യാ​ണ് ​പു​തു​വ​ർ​ഷ​ ​യാ​ത്ര.​ ​ഏ​റ്റ​വും​ ​സ​ന്തോ​ഷം​ ​നി​റ​ഞ്ഞ​ ​ക്രി​സ്‌​‌​മ​സാ​ണ് ​ക​ഴി​ഞ്ഞ​ത്.​ ​മി​ന്ന​ൽ​മു​ര​ളി​ ​വ​ന്ന​താ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​ത്യേ​ക​ത.​ ​എ​ന്റെ​ ​അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സി​നി​മ​ ​റി​ലീ​സ് ​ചെ​യ്തു.​ ​അ​ത് ​എ​ന്റെ​ ​മാ​ത്ര​മ​ല്ല,​ ​മി​ന്ന​ൽ​ ​മു​ര​ളി​യി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​ ​എ​ല്ലാ​വ​ർ​ക്കും​ ​ന​ല്ല​ ​ദി​വ​സ​മാ​യി​ ​മാ​റി​യ​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​ന​ന്നാ​യി​ട്ട് ​എ​ഴു​തി​യ​ ​പ​രീ​ക്ഷ​യ​യു​ടെ​ ​ഉ​ത്ത​ര​ക്ക​ട​ലാ​സ് ​കാ​ത്തി​രു​ന്ന​ ​കു​ട്ടി​യെ​ ​പോ​ലെ​യാ​യി​രു​ന്നു​ ​ഞാ​ൻ.​ന​ല്ല​ ​മാ​ർ​ക്കു​ ​ത​ന്നെ​ ​ല​ഭി​ച്ചു.
ന​ല്ല​ ​ഒ​രു​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​കാ​ൻ​ ​ക​ഴി​ഞ്ഞ​താ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​ന്തോ​ഷം.​ ​സൂ​പ്പ​ർ​ ​ഹീ​റോ​ ​എ​ന്ന​ത് ​മാ​റ്റി​വ​ച്ചാ​ൽ​ ​പോ​ലും​ ​മി​ന്ന​ൽ​ ​മു​ര​ളി​യി​ൽ​ ​ഒ​രു​പാ​ട് ​ന​ല്ല​ ​ഘ​ട​ക​ങ്ങ​ളു​ണ്ട്.​ ​മി​ക​ച്ച​ ​നി​ല​വാ​ര​ത്തി​ൽ​ ​ഒ​രു​ക്കി​യ​ ​മ​ല​യാ​ള​ത്തി​ലെ​ ​ആ​ദ്യ​സൂ​പ്പ​ർ​ ​ഹീ​റോ​ ​സി​നി​മ​ .​ ​അ​ഞ്ചു​ ​ഭാ​ഷ​ക​ൾ​ ​എ​ന്ന​തി​നേ​ക്കാ​ൾ​ ​ഏ​റെ​ ​സ​ന്തോ​ഷം​ 113​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​മി​ന്ന​ൽ​ ​മു​ര​ളി​ ​എ​ത്തി​ ​എ​ന്ന​താ​ണ്.​ ​ഒ​രു​ ​യൂ​ണി​വേ​ഴ്സ​ൽ​ ​ക​ൺ​സെ​പ്റ്റ്.​ ​ഇ​വി​ടെ​ ​പ്ര​തി​ഭാ​ധ​ന​രാ​യ​ ​സം​വി​ധാ​യ​ക​രും​ ​താ​ര​ങ്ങ​ളു​മു​ണ്ട്.​ ​ലോ​ക​നി​ല​വാ​രം​ ​പു​ല​ർ​ത്തു​ന്ന​ ​ക​ഥ​ക​ൾ​ ​സം​സാ​രി​ക്കു​ന്ന​ ​സി​നി​മ​ക​ൾ​ ​ഉ​ണ്ടാ​വാ​റു​ണ്ട്.​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​പ്ര​ശ​സ്തി​ ​ഇ​നി​യും​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ളി​ൽ​ ​എ​ത്തി​ക്കാ​ൻ​ ​മി​ന്ന​ൽ​ ​മു​ര​ളി​ ​സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.​ ​അ​ർ​ഹി​ക്കു​ന്ന​ ​അം​ഗീ​കാ​ര​വും​ ​ശ്ര​ദ്ധ​യും​ ​ഇ​നി​ ​വ​രാ​നി​രി​ക്കു​ന്ന​ ​എ​ല്ലാ​ ​മ​ല​യാ​ള​ ​സി​നി​മ​ക​ൾ​ക്കും​ ​ഉ​ണ്ടാ​വ​ട്ടെ.​ ​ആ​രും​ ​മോ​ശം​ ​പ​റ​യാ​ൻ​ ​ഇ​ട​വ​രാ​ത്ത​ ​സി​നി​മ​യാ​ണ് ​മി​ന്ന​ൽ​മു​ര​ളി​ .​ ​അ​തി​ന്റെ​ ​ഭാ​ഗ​മാ​കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​വ​ലി​യ​ ​കാ​ര്യ​മാ​യി​ ​ക​രു​തു​ന്നു.
കു​ട്ടി​ക​ളെ​പോ​ലെ​ ​ചി​ന്തി​ക്കു​ന്ന​വ​രും​ ​കു​ട്ടി​ക​ളു​മാ​ണ് ​മി​ന്ന​ൽ​മു​ര​ളി​യു​ടെ​ ​പ്രേ​ക്ഷ​ക​ർ.​ ​കു​ട്ടി​ക​ളെ​ ​തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് ​കൊ​ണ്ടു​വ​രാ​ൻ​ ​മാ​താ​പി​താ​ക്ക​ൾ​ക്ക് ​മ​ടി​യാ​ണ്.​ ​അ​പ്പോ​ൾ​ ​ഒ.​ടി.​ടി​ ​പ്ളാ​റ്റ് ​ഫോ​മി​ലൂ​ടെ​ ​മാ​ത്രം​ ​മി​ന്ന​ൽ​ ​മു​ര​ളി​യെ​ ​എ​ത്തി​ക്കാ​നേ​ ​മാ​ർ​ഗം​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​തി​യേ​റ്റ​റി​ൽ​ ​ത​ന്നെ​ ​സി​നി​മ​ ​കാ​ണാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​ആ​ളാ​ണ് ​ഞാ​ൻ.​ ​മി​ന്ന​ൽ​ ​മു​ര​ളി​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ച​പ്പോ​ഴും​ ​പൂ​ർ​ത്തി​യാ​യ​പ്പോ​ഴും​ ​തി​യേ​റ്റ​ർ​ ​റി​ലീ​സ് ​ത​ന്നെ​യാ​ണ് ​ആ​ലോ​ചി​ച്ചി​രു​ന്ന​ത്.​ ​അ​തി​നാ​ലാ​ണ് ​വ​ലി​യ​ ​കാ​ൻ​വാ​സി​ൽ​ ​ഒ​രു​ക്കി​യ​ത് .​ ​പ്രി​വ്യു​ ​ക​ണ്ട​പ്പോ​ൾ​ ​തി​യേ​റ്റ​റി​ൽ​ ​ല​ഭി​ക്കു​ന്ന​ ​ഒാ​രോ​ ​കൈ​യ​ടി​യും​ ​ഞാ​നും​ ​ബേ​സി​ലും​ ​അ​ങ്ങോ​ട്ടും​ ​ഇ​ങ്ങോ​ട്ടും​ ​നോ​ക്കി​ ​എ​ണ്ണു​ന്നു​ണ്ടാ​യി​രു​ന്നു.​മി​ന്ന​ൽ​ ​മു​ര​ളി​യ്ക്ക് ​ഞ​ങ്ങ​ൾ​ ​ആ​ഗ്ര​ഹി​ച്ച​ ​സ്വീ​കാ​ര്യ​ത​ ​ത​ന്നെ​യാ​ണ് ​ല​ഭി​ച്ച​ത്.


വെ​ല്ലു​വി​ളി


സി​നി​മ​യി​ൽ​ ​മി​ന്ന​ൽ​മു​ര​ളി​ ​ഒ​രു​പാ​ട് ​വെ​ല്ലു​വി​ളി​ ​നേ​രി​ടു​ന്നു​ണ്ട്.​ ​അ​തി​നേ​ക്കാ​ൾ​ ​വ​ലി​യ​ ​വെ​ല്ലു​വി​ളി​ ​ഞാ​ൻ​ ​നേ​രി​ട്ടു.​ ​ആ​ ​വെ​ല്ലു​വി​ളി​ക​ളെ​ ​ഏ​റ്റെ​ടു​ക്കാ​നും​ ​വി​ജ​യ​ക​ര​മാ​യി​ ​ത​ര​ണം​ ​ചെ​യ്യാ​നും​ ​സ​ഹാ​യി​ച്ച​ത് ​ഒ​പ്പം​ ​പ്ര​വ​ർ​ത്തി​ച്ച​വ​ർ​ ​ത​ന്ന​ ​പി​ന്തു​ണ​യും​ ​സ​ഹ​ക​ര​ണ​വു​മാ​യി​രു​ന്നു.​ 2019​ ​ഡി​സം​ബ​ർ​ 22​ ​ൽ​ ​ആ​രം​ഭി​ച്ച​ ​ചി​ത്രീ​ക​ര​ണം​ 2021​ ​ജൂ​ലാ​യി​ലാ​ണ് ​പൂ​ർ​ത്തി​യാ​വു​ന്ന​ത്.​ ​എ​നി​ക്ക് ​മാ​ത്രം​ ​സി​നി​മ​യ്ക്കും​ ​കു​റെ​ ​വെ​ല്ലു​വി​ളി​ ​നേ​രി​ടേ​ണ്ടി​വ​ന്നു.​ ​ആ​ദ്യം​ ​ഷെ​ഡ്യൂ​ൾ​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ലോ​ക്ക്ഡൗൺ​.​ ​പി​ന്നീ​ട് ​ഷൂ​ട്ട് ​ആ​രം​ഭി​ച്ച​പ്പോ​ൾ​ ​പ​ല​ത​രം​ ​പ്ര​തി​സ​ന്ധി​ക​ൾ​ .​ ​മി​ന്ന​ൽ​ ​മു​ര​ളി​യു​ടെ​ ​പി​ന്നി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​ ​എ​ല്ലാ​വ​രും​ ​ഒ​രേ​ ​മ​ന​സോ​ടെ​ ​തു​ട​ർ​ന്നും​ ​ജോ​ലി​ ​ചെ​യ്ത​പ്പോ​ൾ​ ​സ്വ​യം​ ​അ​ഭി​മാ​നം​ ​തോ​ന്നും​വി​ധം​ ​ഒ​രു​ ​സി​നി​മ​ ​ഉ​ണ്ടാ​ക്കാ​ൻ​ ​സാ​ധി​ച്ചു.​എ​ല്ലാ​ ​വെ​ല്ലു​വി​ളി​ക​ളെ​യും​ ​ഞാ​ൻ​ ​ത​ര​ണം​ ​ചെ​യ്ത​പ്പോ​ൾ​ ​ഭം​ഗി​യാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യാ​ൻ​ ​ബേ​സി​ൽ​ ​ജോ​സ​ഫും​ ​എ​ന്നെ​ ​ഗം​ഭീ​ര​മാ​യി​ ​പ​ക​ർ​ത്താ​ൻ​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​സ​മീ​ർ​ഇ​ക്ക​യും​ ​കാ​ല​ഘ​ട്ടം​ ​ന​ന്നാ​യി​ ​പു​ന​വ​ത​രി​ച്ച​ ​ക​ലാ​സം​വി​ധാ​യ​ക​ൻ​ ​മ​നു​ജ​ഗ​ദും​ ​മേ​ക്ക​പ്പ് ​മാ​ൻ​ ​ഹ​സ​നും​ ​ആ​ക്ഷ​ൻ​ ​ഡ​യ​റ​ക്ട​ർ​ ​വ്ളാ​ഡ് ​റിം​ബ​ർ​ഗും​ ​ഇ​തി​ൽ​ ​അ​ഭി​ന​യി​ച്ച​ ​ഒാ​രോ​രു​ത്ത​ർ​ക്കും​ ​കു​റെ​ ​നാ​ള​ത്തെ​ ​ജോ​ലി​യു​ള്ള​ ​സി​നി​മ​യാ​യി​രു​ന്നു​ ​മി​ന്ന​ൽ​മു​ര​ളി​ .​കു​റ​ച്ച് ​ബു​ദ്ധി​മു​ട്ട് ​നേ​രി​ട്ടെ​ങ്കി​ലും​ ​അ​വ​രു​ടെ​ ​കൂ​ട്ട​ത്തി​ൽ​ ​നി​ൽ​ക്കു​ന്ന​ത് ​അ​ൽ​പം​ ​എ​ളു​പ്പ​മു​ള്ള​ ​കാ​ര്യ​മാ​യി​രു​ന്നു.​തു​ട​ക്കം​ ​മു​ത​ൽ​ ​കൂ​ടെ​ ​നി​ന്ന​ ​നി​ർ​മാ​താ​വ് ​സോ​ഫി​യ​ ​പോ​ൾ.​ ​എ​ല്ലാ​വ​രും​ ​ത​ന്ന​ ​പി​ന്തു​ണ​യാ​ണ് ​മ​റി​ക​ടി​ക്കാ​ൻ​ ​സാ​ധി​ച്ച​ത്.


കു​ട്ടി​ക്കാ​ല​ത്ത് ​ക​ണ്ട
സൂ​പ്പ​ർ​ ​ഹീ​റോ


സൂ​പ്പ​ർ​മാ​നെ​പോ​ലെ​ ​പ​റ​ന്നു​ ​ന​ട​ക്കാ​ൻ​ ​കു​ട്ടി​ക്കാ​ല​ത്ത് ​ആ​ഗ്ര​ഹി​ച്ചു.
എ​ല്ലാ​വ​രും​ ​എ​ന്നെ​ ​ഇ​ഷ്ട​പ്പെ​ട​ണം​ ​എ​ന്ന​താ​യി​രു​ന്നു​ ​അ​തി​ന്റെ​ ​കാ​ര​ണം.​ ​എ​ല്ലാ​വ​ർ​ക്കും​ ​ഇ​ഷ്ടം​ ​സൂ​പ്പ​ർ​മാ​നെ​യും,​ ​സൂ​പ്പ​ർ​ ​ഹീ​റോ​ക​ളെ​യും.​ ​സൂ​പ്പ​ർ​ ​മാ​നാ​കാ​ൻ​ ​ക​ഴി​ഞ്ഞാ​ൽ​ ​എ​ന്റെ​ ​ആ​ഗ്ര​ഹം​ ​ന​ട​ക്കു​മ​ല്ലോ​ ​എ​ന്ന് ​ക​രു​തി.​ ​എ​ന്നാ​ൽ​ ​ഇ​പ്പോ​ൾ​ ​എ​നി​ക്ക് ​സ്വ​ന്ത​മാ​യി​ ​സൂ​പ്പ​ർ​ ​ഹീ​റോ​യാ​യി​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​സൂ​പ്പ​ർ​ ​ഹീ​റോ​ ​ആ​രാ​ധ​ക​നാ​യി​ ​ന​ട​ന്നി​ട്ട് ​സൂ​പ്പ​ർ​ ​ഹീ​റോ​യാ​യി​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​ഒ​രു​പാ​ട് ​സ​ന്തോ​ഷം​ ​ത​രു​ന്നു​ണ്ട്.​ ​ഇ​പ്പോ​ൾ​ ​ത​ത്കാ​ലം​ ​മ​ന​സി​ൽ​ ​ഒ​രു​ ​സൂ​പ്പ​ർ​ ​ഹീ​റോ​യേ​ ​ഉ​ള്ളൂ.​ ​അ​ത് ​മി​ന്ന​ൽ​ ​മു​ര​ളി​യാ​ണ്.​ ​ജീ​വി​ത​ത്തി​ലെ​ ​സൂ​പ്പ​ർ​ ​ഹീ​റോ​ ​അ​പ്പ​നും​ ​അ​മ്മ​യു​മാ​ണ്.​ ​എ​ന്നി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​ന​ല്ല​ ​ഗു​ണം​ ​ഉ​ണ്ടെ​ങ്കി​ൽ​ ​അ​ത് ​കു​ടും​ബ​ത്തി​ൽ​നി​ന്നും​ ​വീ​ട്ടു​കാ​രി​ൽ​നി​ന്നും​ ​കൂ​ട്ടു​കാ​രി​ൽ​നി​ന്നും​ ​ല​ഭി​ച്ച​താ​ണ്.​ ​മോ​ശ​മാ​യി​ട്ടു​ള്ള​ത് ​ഞാ​ൻ​ ​എ​വി​ടെ​നി​ന്നെ​ങ്കി​ലും​ ​പോ​യി​ ​പ​ഠി​ച്ച​തും.
ഒ​രു​ ​പ​ശു​ക്കു​ട്ടി​ ​ജ​നി​ച്ചാ​ൽ​ ​മ​ണി​ക്കൂ​റു​ക​ൾ​ ​ക​ഴി​ഞ്ഞ് ​എ​ഴു​ന്നേ​റ്റു​ ​പോ​വും.​ ​ഒ​രു​ ​കോ​ഴി​ക്കു​ഞ്ഞാ​ണെ​ങ്കി​ൽ​ ​അ​ത് ​വൈ​കാ​തെ​ ​ന​ട​ക്കും.​ ​എ​ന്നാ​ൽ​ ​മ​നു​ഷ്യ​ന് ​ഒ​രു​ ​വ​ർ​ഷം​ ​വേ​ണം.​ ​മ​ക്ക​ളെ​ ​വ​ള​ർ​ത്താ​ൻ​ ​പ്രാ​പ്ത​രാ​ക്കു​ന്ന​ ​എ​ല്ലാ​ ​മാ​താ​പി​താ​ക്ക​ളും​ ​സൂ​പ്പ​ർ​ ​ഹീ​റോ​ക​ളാ​ണ്. വ​രാ​ൻ​ ​ഇ​നി​ ​ഷൂ​ട്ടിം​ഗ് ​ക​ഴി​ഞ്ഞ​ ​കു​റെ​ ​ന​ല്ല​ ​സി​നി​മ​ക​ൾ​ ​കൈ​യി​ലു​ണ്ട് ​ആ​ഷി​ഖ് ​അ​ബു​വി​ന്റെ​ ​നാ​ര​ദ​ൻ​ ,​ ​സ​ന​ൽ​കു​മാ​ർ​ ​ശ​ശി​ധ​ര​ന്റെ​ ​വ​ഴ​ക്ക് ,​ ​ഖാ​ലി​ദ് ​റ​ഹ്മാ​ന്റെ​ ​ത​ല്ലു​മാ​ല.​ ​ഒ​രു​പാ​ട് ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്ന​ ​ചി​ത്ര​മാ​ണ് ​ത​ല്ലു​മാ​ല. വാ​ശി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ആ​ണ് ​ഇ​പ്പോ​ൾ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​കീ​ർ​ത്തി​ ​സു​രേ​ഷ് ​ആ​ണ് ​നാ​യി​ക.


പു​തി​യ​ ​സം​വി​ധാ​യ​ക​ർ
പു​തി​യ​ ​ചി​ത്ര​ങ്ങൾ


അ​ഭി​ന​യി​ച്ച​ ​എ​ൺ​പ​തു​ശ​ത​മാ​നം​ ​സി​നി​മ​ക​ളു​ടെ​ ​സം​വി​ധാ​യ​ക​ർ​ ​പു​തി​യ​വ​രാ​ണ്.​ ​വാ​ശി​യു​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​വി​ഷ്ണു​ ​ജി.​ ​രാ​ഘ​വ് ​പു​തി​യ​ ​ആ​ളും​ ​വ​ർ​ഷ​ങ്ങ​ളാ​യു​ള്ള​ ​സു​ഹൃ​ത്തു​മാ​ണ്.​ ​അ​ജ​യ​ന്റെ​ ​ര​ണ്ടാം​ ​മോ​ഷ​ണം​ ​സി​നി​മ​യു​ടെ​ ​സം​വി​ധാ​യ​ക​നും​ ​പു​തി​യ​ ​ആ​ളാ​ണ്.​ ​പു​തി​യ​വ​ർ​ക്കൊ​പ്പം​ ​മാ​ത്ര​മ​ല്ല​ ​സീ​നി​യ​ർ​ ​സം​വി​ധാ​യ​ക​രു​ടെ​ ​കൂ​ടെ​ ​പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ​ ​ല​ഭി​ക്കു​ന്ന​ ​അ​നു​ഭ​വ​സ​മ്പ​ത്തും​ ​വേ​ണം.​ ​ര​ണ്ടും​ ​ഒ​രേ​പോ​ലെ​ ​കൊ​ണ്ടു​പോ​വാ​ൻ​ ​ശ്ര​ദ്ധി​ക്കു​ന്നു.​ ​ലോ​ക് ​ഡൗ​ണി​നെ​ ​തു​ട​ർ​ന്ന് ​ഡേ​റ്റു​ക​ൾ​ ​മാ​റി.​ ​എ​ല്ലാം​ ​മാ​റ്റി​യെ​ടു​ക്കു​ക​ ​വ​ലി​യ​ ​ജോ​ലി​യാ​ണ്.

10 വർഷം. നാൽപ്പതാം സിനിമയായി മിന്നൽമുരളി

സിനിമയുടെ ക്രീസിൽ നായകനടനായി നിറഞ്ഞു നിൽക്കുകയാണ് ടൊവിനോ തോമസ്.

'പ്രഭുവിന്റെ മക്കൾ' എന്ന സിനിമയിലൂടെ കാമറയുടെ മുന്നിൽ എത്തിയപ്പോൾ മുതൽ മലയാളികളെ വിസ് മയിപ്പിക്കുന്ന നടൻ. തിരികെ അവരുടെ മതിയാവുവോളം സ് നേഹം . നായകനടനായി തിളങ്ങുന്നതിനൊപ്പം ഇടയ്ക്ക് നിർമാതാവിന്റെ കുപ്പായം.അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായ 'മിന്നൽ മുരളി' നാൽപ്പതാമതു സിനിമയായി 'ഒാടി'പ്പായുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TOVINO THOMAS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.