ഏറ്റുമാനൂർ: അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ മനയ്ക്കപാടം, അമ്മഞ്ചേരി, ഓണംതുരുത്ത് ജംഗ്ഷനുകളില്‍ ഹൈമാസ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നടപടിയായി. ഇതിനായി എംപിമാര്‍ക്കുള്ള പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 10.50 ലക്ഷം രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി തോമസ് ചാഴികാടന് എംപി അറിയിച്ചു.
കേരള സര്‍ക്കാര്‍ അക്രെഡിറ്റഡ് ഏജന്‍സിയായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരളാ ലിമിറ്റഡ് ആണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. മനയ്ക്കപാടം, അമ്മഞ്ചേരി, ഓണംതുരുത്ത് ജംഗ്ഷനുകളില്‍ രാത്രികാലങ്ങളില്‍ വെളിച്ചം ഇല്ലാത്തതിനാല്‍ അപകടങ്ങള്‍ പതിവായിരുന്നു. ഹൈമാസ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതോടെ ഒരു പരിധി വരെ അപകടങ്ങള്‍ കുറയുമെന്നു പ്രതീക്ഷിക്കുന്നതായി എംപി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |