SignIn
Kerala Kaumudi Online
Friday, 19 April 2024 12.05 PM IST

പൊതുമരാമത്ത് വകുപ്പ് സമ്പൂർണ ഇ -ഓഫീസ് സംവിധാനത്തിലേക്ക്, പ്രഖ്യാപനം ഇന്ന്

p

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ 716 ഓഫീസുകളും ഇ - ഓഫീസ് സംവിധാനമാകുന്നതിന്റെ പ്രഖ്യാപനം ഇന്ന് രാവിലെ 9ന് പി.എം.ജിയിലുള്ള പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഓഫീസിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നടത്തും. ഇ - ഓഫീസ് നിലവിൽ വരുന്നതോടെ വകുപ്പിലെ ഫയൽ നീക്കം കൂടുതൽ വേഗത്തിലും സുതാര്യവുമാകും. ഒറ്റക്ലിക്കിൽ ഫയലുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്തെത്തും. എൻ.ഐ.സി വികസിപ്പിച്ച സോഫ്‌റ്റ്‌വെയർ ഐ.ടി മിഷൻ മുഖേനയാണ് നടപ്പാക്കിയത്. ഓഫീസുകളിൽ നെറ്റ്‌വർക്ക് സംവിധാനം നടപ്പാക്കുന്നത് പൊതുമരാമത്ത് ഇലക്ട്രോണിക്‌സ് വിഭാഗമാണ്. 12 സർക്കിൾ ഓഫീസുകളിലും 68 ഡിവിഷൻ ഓഫീസുകളിലും 206 സബ്ഡിവിഷൻ ഓഫീസുകളിലും 430 സെക്‌ഷൻ ഓഫീസുകളിലും വി.പി.എൻ നെറ്റ്‌വർക്ക് വഴിയോ കെസ്വാൻ വഴിയോ ബന്ധിപ്പിച്ചാണ് ഇ - ഓഫീസ് സംവിധാനം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സോഫ്‌റ്റ്‌വെയറിൽ 6900 ഉദ്യോഗസ്ഥർക്ക് കൈകാര്യം ചെയ്യാനുള്ള ക്രമീകരണം നടത്തി ഇമെയിൽ ഐ.ഡിയും നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OFFICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.