കൊച്ചി: ജില്ലയിൽ ഇന്നലെ 503 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 494 പേർക്കാണ് രോഗം. ഇന്ന് 324 പേർ രോഗമുക്തി നേടി.
ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3643 ആണ് .
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.43 ആണ്. ഇന്നലെ നടന്ന കൊവിഡ് വാക്സിനേഷനിൽ 12859 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 1442 ആദ്യഡോസും 11417 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 12077 ഡോസും, 767ഡോസ് കൊവാക്സിനും,15ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ 5459960 ഡോസ് വാക്സിനാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |