വൈക്കം : ചെമ്മനത്തുകര 1173 ാം നമ്പർ ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമ്മീകത്വത്തിൽ മോനാട്ടില്ലത്ത് ചെറിയ കൃഷ്ണൻ നമ്പൂതിരി കൊടിയേറ്റി.
മേൽശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണൻ മൂത്തത് , സുബ്രഹ്മണ്യൻ നമ്പൂതിരി, സൈലേഷ് ശ്രീകുമാർ , ഗോപാലകൃഷ്ണൻ എമ്പ്രാന്തിരി എന്നിവർ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ശശിധരൻ നായർ , സെക്രട്ടറി രാകേഷ് ടി. നായർ, വൈസ് പ്രസിഡന്റ് ഹരിഹരൻ, ട്രഷറർ രാധാകൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി പി. സി. ശ്രീകാന്ത്, അനുകുമാർ, വിജയകുമാർ, എന്നിവർ നേതൃത്വം നല്കി. നാളെ രാവിലെ 11. 30 ന് നടക്കുന്ന ഉത്സവബലി ദർശനം, ആറാം ഉത്സവദിവസം നടക്കുന്ന മാസശീവേലി തിരുവാറാട്ട് , വൈകിട്ട് നടക്കുന്ന ആറാട്ട്ബലി, ആറാട്ടെഴുന്നള്ളിപ്പ് എന്നിവ പ്രധാന ചടങ്ങുകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |