കോന്നി: മല്ലശേരി ലൈബ്രറിയുടെയും എക്സൈസിന്റെയും ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ സായാഹ്ന സദസ് നടത്തി. പഞ്ചായത്തംഗം വാഴവിള അച്യുതൻനായർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പ്രൊഫ. ഡി.ബാബു ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഒാഫീസർ വി.എച്ച് ഹസീല മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ കോന്നി താലൂക്ക് സെക്രട്ടറി പേരൂർ സുനിൽ, കെ.കെ സുരേഷ്, പ്രകാശ്കുമാർ, രാജൻനായർ, ഏലിയാമ്മ കോശി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |