കൊൽക്കത്ത: കൊവിഡ് ബാധിതനായിരുന്ന ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. കൊൽക്കത്തയിലെ വുഡ്ലാൻഡ്സ് ആശുപത്രിയിലായിരുന്ന ഗാംഗുലി ഒമിക്രോൺ പരിശോധന നെഗറ്റീവായതിനു പിന്നാലെയാണ് ഇന്നലെ ആശുപത്രി വിട്ടത്.
കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനു പിന്നാലെ 49-കാരനായ ഗാംഗുലിക്ക് മോണോക്ലോണൽ ആന്റിബോഡി കോക്ക്ടെയ്ൽ തെറാപ്പി നൽകുകയും ചെയ്തിരുന്നു. ഗാംഗുലിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
2021ൽ മൂന്നാം തവണയാണ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ജനുവരിയിൽ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. പിന്നീട് 20 ദിവസത്തിന് ശേഷം സമാനമായ നെഞ്ചുവേദന ഉണ്ടായതോടെ വീണ്ടും ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |