SignIn
Kerala Kaumudi Online
Thursday, 25 April 2024 5.32 PM IST

'രാത്തിരി വിപണി' ഇന്നു മുതൽ

1

തൃശൂർ: വീട്ടു വളപ്പിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായി കാർഷിക സർവകലാശാല വിജ്ഞാന വ്യാപന ഡയറക്ടറേറ്റിൽ ഇന്ന് (ശനി) മുതൽ രാത്തിരി വിപണി തുടങ്ങും. പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നത് സംബന്ധിച്ച സന്ദേശം പ്രചരിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം. നാളെ രാവിലെ 10.30ന് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. മേയർ എം.കെ വർഗീസ് അദ്ധ്യക്ഷത വഹിക്കും. ഇന്ന് മുതൽ 3 വരെ രാവിലെ 10 മുതൽ രാത്രി 9 വരെയാണ് മേള.

വേലൂർ, പുത്തൂർ, കൊടകര പഞ്ചായത്തുകളിലെ കർഷക കൂട്ടായ്മകൾക്കൊപ്പം ഡെമോൺസ്ട്രേഷൻ യൂണിറ്റുകൾ തുടങ്ങുന്നതിൻ്റെ ഉദ്ഘാടനവും നടക്കും. പരിപാടിയിൽ 3,000 ഓളം പച്ചക്കറി വിത്ത് പാക്കറ്റുകൾ പൊതുജനങ്ങൾക്കും, കർഷകർക്കും സൗജന്യമായി വിതരണം ചെയ്യും. സർവകലാശാലയുടെ വിവിധ തരം വിത്തുകൾ ഇടകലർത്തിയ ഒരു വിത്ത് പാക്കറ്റാണ് ഒരു കൃഷിക്കാരന് നല്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.