തിരുവനന്തപുരം: അസാധാരണ പ്രതിസന്ധികൾ നേരിടേണ്ടി വന്ന വർഷമാണ് കടന്നുപോയതെന്നും നാടിന്റെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധത പുതുവർഷത്തിലും മുന്നോട്ട് കൊണ്ടുപോകുമെന്ന് ദൃഢനിശ്ചയം ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പുതുവത്സര സന്ദേശത്തിൽ പറഞ്ഞു. വികസന പദ്ധതികൾ വിജയിപ്പിക്കണം. അശരണരുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന പദ്ധതികളിൽ പങ്കാളികളാകുമെന്നും എല്ലാവരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും പ്രതിജ്ഞ ചെയ്യണം. നാടിന്റെ ഐക്യവും സമാധാനവും പുരോഗതിയും തകർക്കാൻ ശ്രമിക്കുന്ന സാമൂഹ്യതിന്മകളെ അകറ്റി നിറുത്തണം. തിളങ്ങുന്ന പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേൽക്കാം. ഒമിക്രോൺ ഭീഷണി ഉയർത്തി മുന്നിലുണ്ട്. രോഗപ്പകർച്ച തടയാനുള്ള ജാഗ്രതയോടെയാകണം ഇത്തവണത്തെ പുതുവത്സരാഘോഷം എന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |