Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

വൃ​ദ്ധ​യെ​ ​ചു​ട്ടു​കൊ​ന്ന് ​കു​ഴി​ച്ചി​ട്ട നി​ല​യി​ൽ,​ ​ മ​ക​ൻ പൊലീസ് കസ്റ്റഡിയിൽ

kanganavalli

പ​റ​വൂ​ർ​:​ ​വീ​ടി​നോ​ട് ​ചേ​ർ​ന്നു​ള്ള​ ​ച​തു​പ്പി​ൽ​ ​വൃ​ദ്ധ​യെ​ ​ക​ത്തി​ച്ച​ ​ശേ​ഷം​ ​കു​ഴി​ച്ചു​മൂ​ടി​യ​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി.​ സംഭവത്തിൽ ​കൂ​ടെ​ ​താ​മ​സി​ച്ചി​രു​ന്ന​ ​ഇ​ള​യ​ ​മ​ക​ൻ​ ​സു​രേ​ഷി​നെ​ ​പൊലീസ് കസ്റ്റഡിയിലെടുത്തു.​ ​വ​ട​ക്ക​ൻ​ ​പ​റ​വൂ​ർ​ ​കെ​ടാ​മം​ഗ​ലം​ ​കു​ടി​യാ​കു​ള​ങ്ങ​ര​ ​ക്ഷേ​ത്ര​ത്തി​ന് ​പ​ടി​ഞ്ഞാ​റു​വ​ശം​ ​കു​റു​പ്പ​ശ്ശേ​രി​ ​പ​രേ​ത​നാ​യ​ ​ഷ​ൺ​മു​ഖ​ന്റെ​ ​ഭാ​ര്യ​ ​കാ​ഞ്ച​ന​വ​ല്ലി​യു​ടെ​ ​(72​)​ ​മൃ​ത​ദേ​ഹ​മാ​ണെ​ന്ന് ​പൊ​ലീ​സ് ​സം​ശ​യി​​​ക്കു​ന്നു.​ ​
ഇ​വ​രെ​ ​വ്യാ​ഴാ​ഴ്ച​യ്ക്കു​ശേ​ഷം​ ​കാ​ണാ​താ​യി​​​രു​ന്നു.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്കു​ശേ​ഷം​ ​രൂ​ക്ഷ​മാ​യ​ ഗന്ധം ​വ​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​സ​മീ​പ​വാ​സി​ക​ൾ​ ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ​ക​രി​ഞ്ഞ​നി​ല​യി​ൽ​ ​ത​ല​യോ​ട്ടി​യും​ ​തു​ട​യു​ടെ​ ​ഭാ​ഗ​വും​ ​ക​ണ്ട​ത്.​ ​
ര​ണ്ടു​ ​മു​റി​യു​ള്ള​ ​ചെ​റി​യ​ ​വീ​ട്ടി​ൽ​ ​വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ ​ചി​ത​റി​ക്കി​ട​ക്കു​ന്നു​ണ്ട്.​ ​ഇ​തി​നി​ട​യി​ൽ​ ​മ​ദ്യ​ക്കു​പ്പി​യു​മു​ണ്ട്.​ ​പി​​​റ​കു​വ​ശ​ത്തെ​ ​വാ​തി​ലി​നു​സ​മീ​പം​ ​ക​രി​​​ഞ്ഞ​അ​വ​ശി​ഷ്ട​ങ്ങ​ളും​ക​ണ്ടെ​ത്തി​​.​ ​കെ​ടാ​മം​ഗ​ലം​ ​പു​ഴ​യോ​ട് ​ചേ​ർ​ന്നു​ള്ള​ ​ച​തു​പ്പാ​യ​ ​കു​റ്റി​ക്കാ​ട്ടി​ലാ​ണ് ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി​​​യ​ത്.​ ​പൊ​തു​വെ​ ​വി​​​ജ​ന​മാ​ണ് ​‌​ഈ​ ​സ്ഥ​ലം.​ ​വേ​ലി​യേ​റ്റ​ത്തി​ൽ​ ​ചു​തു​പ്പി​​​ൽ​ ​വെ​ള്ളം​ ​ക​യ​റി​യ​തോ​ടെ​ ​മൃ​ത​ദേ​ഹം​ ​പൊ​ന്തി​വ​ന്ന​താ​ണെ​ന്ന് ​ക​രു​തു​ന്നു.​ ​മൃ​ത​ദേ​ഹം​ ​ച​പ്പു​ച​വ​റു​ക​ൾ​ ​കൊ​ണ്ട് ​മൂ​ടി​യ​ ​നി​​​ല​യി​​​ലാ​യി​​​രു​ന്നു..
കാ​ഞ്ച​ന​വ​ല്ലി​യെ​ ​സു​രേ​ഷ് ​വീ​ടി​നു​ള്ളി​ലി​ട്ട് ​കൊ​ല​പ്പെ​ടു​ത്തി​യ​ ​ശേ​ഷം​ ​ക​ത്തി​ച്ച് ​കു​ഴി​​​ച്ച് ​മൂ​ടി​​​യെ​ന്നാ​ണ് ​പൊ​ലീ​സി​ന്റെ​ ​പ്രാ​ഥ​മി​ക​ ​നി​ഗ​മ​നം.​ ​വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​യി​ൽ​ ​ശ​ക്ത​മാ​യ​ ​മ​ഴ​യും​ ​ഇ​ടി​മി​ന്ന​ലും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​വൈ​ദ്യു​തി​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​വീ​ടി​നോ​ട് ​ചേ​ർ​ന്നു​ള്ള​ ​കോ​ഴി​ഫാ​മി​ലെ​ ​ജീ​വ​ന​ക്കാ​ര​ൻ​ ​രാ​ത്രി​യി​ൽ​ ​വീ​ട്ടി​ൽ​ ​തീ​പു​ക​യു​ന്ന​ത് ​ക​ണ്ടി​രു​ന്നു.​
​ഇ​യാ​ൾ​ ​ടോ​ർ​ച്ച് ​അ​ടി​ച്ചു​ ​നോ​ക്കു​ന്ന​തി​നി​ടെ​ ​തീ​യ​ണ​ഞ്ഞു.​ ​അ​തി​നാ​ൽ​ ​കു​ടു​ത​ൽ​ ​അ​ന്വേ​ഷി​ച്ചി​ല്ല.​ ​അ​ന്ന് ​രാ​ത്രി​ ​സ​മീ​പ​ത്തെ​ ​വീ​ട്ടി​ലെ​ ​പൈ​പ്പി​ൽ​ ​നി​ന്നും​ ​ഹോ​സ് ​ഉ​പ​യോ​ഗി​ച്ച് ​സു​രേ​ഷ് ​വെ​ള്ള​മെ​ടു​ത്തി​രു​ന്നു.​ ​
അ​നു​വാ​ദം​ ​ചോ​ദി​​​ക്കാ​തെ​ ​വെ​ള്ള​മെ​ടു​ത്ത​തി​​​നെ​ചൊ​ല്ലി​​​ ​സു​രേ​ഷും​ ​വീ​ട്ടു​കാ​രും​ ​ത​മ്മി​ൽ​ ​ത​ർ​ക്ക​വും​ ​ന​ട​ന്നു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​സു​രേ​ഷി​​​നെ​വീ​ട്ടി​ലും​ ​സ​മീ​പ​ത്തെ​ബ​സ് ​ഷെ​ഡി​ലും​ ​ക​ണ്ട​വ​രു​ണ്ട്.

സുരേഷ് നിരവധി കേസുകളി​ൽ പ്രതി

വർഷങ്ങൾക്ക് മുമ്പ് പറവൂർ മുകാംബി ക്ഷേത്രത്തിന് സമീപത്ത് വെച്ച് ലോട്ടറി വില്പനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്ഉൾപ്പെടെ നിരവധി കേസുകളി​ൽ സുരേഷ് പ്രതി​യാണെന്ന് പൊലീസ് പറഞ്ഞു. മത്സ്യബന്ധന ബോട്ടിൽ ജോലിക്കു പോകുന്നതിനാൽ ഇടക്കിടെ മാത്രമാണ് വീട്ടിലെത്തുന്നത്. മദ്യലഹരി​യി​ൽ പണം ആവശ്യപ്പെട്ട് അമ്മയെ മർദ്ദിക്കാറുള്ളസുരേഷ് ഒരു മാസം മുമ്പ് അമ്മയുടെ ഒന്നര പവന്റെ സ്വർണമാല പൊട്ടിച്ച് കടന്നു കളഞ്ഞു. ഇതു സംബന്ധിച്ച് അമ്മപറവൂർ പൊലീസിൽ പരാതി നൽകിയിരുന്നു.

സുരേഷിന്റെ ഭാര്യയും രണ്ടു മക്കളും വർഷങ്ങൾക്ക് മുമ്പ് വീടുവിട്ടു പോയി. മത്സ്യക്കച്ചവടം നടത്തിയിരുന്ന കാഞ്ചനവല്ലി അടുത്തിടെ തൊഴിലുറപ്പ് ജോലിയ്ക്ക് പോകുമായി​രുന്നു. ഭർത്താവ് ഷൺമുഖൻ ആറ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. മൂത്തമകൻ മണിയനും കുടുംബവും കുഞ്ഞിത്തൈയിലാണ് താമസം.

. ആലുവ റൂറൽ എസ്.പി രാഹുൽ ആർ. നായർ, എ എസ്.പി സോജൻ, ഡിവൈ.എസ് .പി മാരായ വിദ്യാധരൻ, റാഫി, പറവൂർ സർക്കിൾ ഇൻസ്പെക്ടർ ഷാബു എന്നിവ‌ർ സ്ഥലത്തെത്തി. ഇന്ന് രാവിലെ വിശദമായ പരിശോധന നടത്തിയ ശേഷം തഹസിൽദാറിന്റെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കും. പിന്നീട് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MURDER
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY