ആലപ്പുഴ: ബി.ജെ.പി നേതാവ് രണ്‍ജീത് വധക്കേസില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായി വ്യാജ സിം കാര്‍ഡ് നല്‍കിയ കടയുടമ മുഹമ്മദ് ബാദുഷയും അറസ്റ്റിലായി.ഇതുവരെ കേസുമായി ബന്ധപ്പെട്ട് 10 പേരാണ് പിടിയിലായത്.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അനൂപ്, ജെസീബ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം പ്രതികളെ പൊലീസിന് പിടിക്കാനായില്ലെങ്കില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പിടിച്ചുതരാമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് പറഞ്ഞു. എന്നാല്‍ പ്രതികളുടെ ശരീരത്തില്‍ കേടുപാടുകളുണ്ടാകുമെന്നും രമേശ് മുന്നറിയിപ്പ് നല്‍കി.