കൊല്ലം : കൊല്ലം ജില്ലാ കമ്മിറ്റിയിൽ അടിമുടി മാറ്റം. ജില്ലാ സെക്രട്ടറിയായി എസ് സുദേവൻ തുടരുമെങ്കിലും അംഗങ്ങളിൽ പതിനാറ് പേർ പുതുമുഖങ്ങളാണ്. നിലവിൽ അംഗങ്ങളായ പന്ത്രണ്ട് പേരെ ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ എണ്ണം 42 ൽ നിന്ന് 46 ആയി ഉയർന്നു.
ജില്ലാ കമ്മിറ്റിയിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിച്ചതാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത. ചിന്താ ജെറോം, അയിഷാ പോറ്റി, സബിതാ ബീഗം, സുജ ചന്ദ്രബാബു എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെത്തിയ പുതിയ വനിതാ അംഗങ്ങൾ. ഇരവിപുരം എംഎൽഎയായ എം നൗഷാദിനെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർട്ടിയുടെ ശക്തി കേന്ദ്രമായ കൊല്ലത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി എൽ ഡി എഫിന് ഉണ്ടായിരുന്നു. ഇതിന് പുറമേ വോട്ടിംഗ് ശതമാനത്തിലെ ഇടിവും പാർട്ടിയെ പുതുമുഖങ്ങളെ അവതരിപ്പിക്കാൻ പ്രേരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |