SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.50 PM IST

തെലങ്കാനയിൽ തൊഴിൽരഹിതർക്ക് പ്രതിമാസം 3,016 രൂപ നൽകും

v

അമരാവതി:തെലങ്കാനയിൽ തൊഴിൽരഹിതരായ എല്ലാ യുവതീയുവാക്കൾക്കും പ്രതിമാസം 3,016 രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു. ഏപ്രിൽ മുതൽ തുക വിതരണം ചെയ്യുമെന്നാണ് സൂചന. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൊഴിൽരഹിതർക്ക് വേതനം നൽകുമെന്ന് ടി.ആർ.എസ് പ്രഖ്യാപിച്ചിരുന്നു.

വേതനം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കുന്നതിൽ വന്ന കാലതാമസം കാരണമാണ് പ്രഖ്യാപനം വൈകിയതെന്ന് സർക്കാർ പറയുന്നു.

സംസ്ഥാനത്ത് തൊഴിലവസരങ്ങൾ കുറയുന്നതിൽ പ്രതിഷേധിച്ച് യുവാക്കൾ രംഗത്തെത്തിയിരുന്നു. 29 ലക്ഷത്തോളം യുവജനങ്ങളാണ് തെലങ്കാന സർക്കാർ സൈറ്റിൽ ജോലിക്കായി അപേക്ഷിച്ചത്. എംപ്ലോയ്‌മെന്റ് ഓഫിസിൽ 10 ലക്ഷത്തോളം പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, ജോലിക്കായി അപേക്ഷിച്ചവരിൽ അധികവും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണെന്ന് സർക്കാ‌ർ പറയുന്നത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TELANGANA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.