പാറശാല: സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കുളത്തൂർ ബി.എസ്. രാജീവ് നഗറിൽ (ഉച്ചക്കട എസ്.ആർ ഓഡിറ്റോറിയം) നടന്ന ' മനുഷ്യാവകാശങ്ങളും സമകാലീന ഇന്ത്യൻ ജീവിതവും ' എന്ന വിഷയത്തിലെ സെമിനാർ ഫാ..മാത്യൂസ് വാഴക്കുന്നം ഉദ്ഘാടനം ചെയ്തു.
കുളത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. അത്തനാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സ്വാഗതസംഘം ചെയർമാൻ പുത്തൻകട വിജയൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ പി. രാജേന്ദ്രകുമാർ, എം.എം. ബഷീർ, സ്വാഗതസംഘം ജനറൽ കൺവീനർ എസ്. അജയകുമാർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കടകുളം ശശി, വി. സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ.എസ്.പ്രേം എന്നിവർ സംസാരിച്ചു. തുടർന്ന് അലൈന ജാസ്മിൻ സെയ്ദ് അവതരിപ്പിച്ച ഏകപാത്രാഭിനയവും സി.എൻ. സ്നേഹലത അവതരിപ്പിച്ച രണ്ടിടങ്ങഴി എന്ന കഥാപ്രസംഗവുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |