കളമശേരി: ഏലൂർ മുനിസിപ്പൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന എഴുത്തോല കൈയെഴുത്തു മാസികയുടെ രണ്ടാം ലക്കത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. ചെറുകഥ / കവിത / ലേഖനം/ ചിത്രരചന / ആസ്വാദനം / ഓർമ്മക്കുറിപ്പുകൾ മുതലായ വിഭാഗങ്ങളിൽ പ്രായഭേദമന്യേ പങ്കെടുക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന സൃഷ്ടികൾ കൈയെഴുത്തു മാസികയിൽ ഉൾപ്പെടുത്തുന്നതാണ്. ഏലൂർ മുനിസിപ്പൽ അതിർത്തിയിൽ താമസിക്കുന്നവരുടെ രചനകളായിരിക്കണം. ചിത്രരചന - പെൻസിൽ ഡ്രോയിംഗ് / വാട്ടർ കളർ A4 പേജിൽ.പേര് / ഫോൺ നമ്പർ /വാർഡ് / മേൽവിലാസം എന്നിവ രേഖപ്പെടുത്തണം. ജനുവരി 30നകം മുനിസിപ്പൽ ലൈബ്രറിയിൽ എത്തിക്കണം. ഫോൺ : 99953 98703
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |