SignIn
Kerala Kaumudi Online
Friday, 29 March 2024 8.00 PM IST

എൻ.എസ്.എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

nss

കാഞ്ഞങ്ങാട്:ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറിസ്കൂളിൽ ആരംഭിച്ച നാഷണൽ സർവ്വീസ് സ്കീം സപ്തദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്തോഷ് കുശാൽനഗർ അദ്ധ്യക്ഷത വഹിച്ചു. പി.ബീന, എം.ഗീത, കെ.ജെ.റോയ്, ഡോ.വി.ബി.അനീഷ്ബാബു, റിതേഷ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ എ.വി. സുരേഷ്ബാബു സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.കെ. അജിത്ത്കുമാർ നന്ദിയും പറഞ്ഞു. മികച്ച ക്യാമ്പർമാരായി ടി.എൻ സുതീർത്ഥ്, ടി.വി.അഞ്ജിത എന്നിവരെ തിരഞ്ഞെടുത്തു. ക്യാമ്പിന്റെ ഭാഗമായി തനതിടം, കൃഷിയിടം,സീഡ് ബോൾ നിർമ്മാണം, ഉദ്യാന നിർമ്മാണം, ഉദ്ബോധ് - ഫീൽഡ് സർവ്വേ, സ്വച്ഛ് ഭാരത് തുടങ്ങി വിവിധ പദ്ധതികൾ നടപ്പിലാക്കി.വീ ദ പീപ്പിൾ സംവാദ പരിപാടി ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.