SignIn
Kerala Kaumudi Online
Thursday, 25 April 2024 7.05 AM IST

വിരാട് ടീം മാൻ :രാഹുൽ

virat

ജോഹന്നാസ്ബർഗ് : ട്വന്റി-20യിലെയും ഏകദിനത്തിലെയും ക്യാപ്ടൻസി നഷ്ടപ്പെട്ടതിനെക്കുറിച്ച് വിരാട് കൊഹ്‌ലി വ്യാകുലപ്പെടാറില്ലെന്ന് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ്. ഏറ്റവും മികച്ച ടീം സ്പിരിറ്റോടെയാണ് വിരാട് ഇപ്പോഴും ടെസ്റ്റിൽ നയിക്കുന്നതെന്നും രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ദ്രാവിഡ് പറഞ്ഞു.ടീമിലെ എല്ലാവരുമായും നല്ല ബന്ധം പുലർത്താൻ വിരാടിന് കഴിയുന്നുണ്ട്. തികച്ചും പ്രൊഫഷണലാണ് അദ്ദേഹത്തിന്റെ സമീപനമെന്നും ദ്രാവിഡ് പറഞ്ഞു.

അതേസമയം ഇന്നലത്തെ പത്രസമ്മേളനത്തിൽ വിരാട് പങ്കെടുത്തിരുന്നില്ല. എന്നാൽ ഇത് മനപ്പൂർവ്വമല്ലെന്നും തന്റെ നൂറാം ടെസ്റ്റിന് മുന്നോടിയായി കേപ്ടൗണിൽ വിരാട് മാദ്ധ്യമങ്ങളെ കാണുമെന്നും ദ്രാവിഡ് അറിയിച്ചു.

99

ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിയുടെ 99-ാമത്തെ ടെസ്റ്റാണിത്. ഈ പരമ്പരയിത്തന്നെ 100-ാം ടെസ്റ്റ് കളിക്കാനുള്ള അവസരവും വിരാടിനുണ്ട്.ഈ മാസം 11ന് കേപ്ടൗണിൽ തുടങ്ങുന്ന മൂന്നാം ടെസ്റ്റിലാവും വിരാട് നാഴികക്കല്ല് താണ്ടുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, VIRAT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.