SignIn
Kerala Kaumudi Online
Friday, 29 March 2024 11.04 AM IST

കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് : പണിക്കേഴ്സ് കളരി ജേതാക്കൾ

ambala

അമ്പലപ്പുഴ: ജില്ലാ സ്‌പോർട്സ് കൗൺസിലും കളരിപ്പയറ്റ് അസോസിയേഷനും ചേർന്ന് പുന്നപ്രയിൽ നടത്തിയ 29ാ മത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ 101 പോയിന്റ് നേടി ചെങ്ങന്നൂർ പണിക്കേഴ്സ് കളരി ഒന്നാം സ്ഥാനത്തെത്തി. 38 പോയിന്റോടെ ആലപ്പുഴ ഷാഹ് കളരി രണ്ടാം സ്ഥാനവും 33 പോയിന്റോടെ ചക്കുളത്തുകാവ് ബ്രഹ്മോദയം കളരി മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ,ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 125 കുട്ടികൾ പങ്കെടുത്തു. പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.ബാബുരാജ് ഗുരുക്കൾ, ജില്ലാ പ്രസിഡന്റ് എൻ.ഡി.സന്തോഷ് ഗുരുക്കൾ, ഗ്രാമപഞ്ചായത്ത് അംഗം എൻ.കെ. ബിജു,യു.ഉബൈദ് ഗുരുക്കൾ, പുഷ്പരാജ് ഗുരുക്കൾ, അഭിലാഷ് ഗുരുക്കൾ ,പ്രകാശ് പണിക്കർ തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.