കണ്ണൂർ: ഫെസ്റ്റിന് ആവേശമായി കുട്ടികളുടെ പുഞ്ചിരി മൽസരം. കലക്ട്രേറ്റ് മൈതാനിയിൽ നടക്കുന്ന കണ്ണൂർ ഫെസ്റ്റിൽ 5 വയസ്സിന് താഴെയും 5 വയസ്സിനും പത്ത് വയസ്സിനും ഇടയിലുള്ളവർക്കുമാണ് മൽസരം സംഘടിപ്പിച്ചത്. അഞ്ച് വയസ്സിന് താഴെയുള്ളവരിൽ റിദാൻ കുറുവ ഒന്നാം സ്ഥാനും നേടി. ഹാദി ഹംദാൽ തിലാനൂർ, ക്രിസ്റ്റോ എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. അഞ്ചിനും പത്തിനും ഇടയിൽ റയാൻ ഒന്നും സിയാ ഫാത്തിമി, ആൻ ക്രിസ്റ്റ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മൽസരം ലൈബ്രറി കൗൺസിൽ താലുക്ക് സെക്രട്ടറി എം ബാലൻ ഉദ്ഘാടനം ചെയ്തു. പി കെ ബൈജു സമ്മാനം വിതരണം ചെയ്തു. കലാഹൃഹത്തിന്റെ നേതൃത്വത്തിലുള്ള കരാക്കൊ ഗാനമേള, ഡാൻസ് ഫെസ്റ്റ് എന്നിവയും നടന്നു. നാളെ വൈകീട്ട് നാടക ഗാനമൽസരം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |