SignIn
Kerala Kaumudi Online
Thursday, 25 April 2024 8.17 PM IST

ഇടതു സർക്കാർ ഭരിക്കുന്നത് ദരിദ്ര ജനവിഭാഗങ്ങൾക്ക് ആശ്വാസം: ടി.പി രാമകൃഷ്ണൻ

beedi

കണ്ണൂർ: കേരള സംസ്ഥാന ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു)സംസ്ഥാന സമ്മേളനം കണ്ണൂർ സി. കണ്ണൻ സ്മാരക ഹാളിൽസി.ഐ.ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കേരളത്തിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ എൺപതു ശതമാനം കുടുംബങ്ങളും പുതിയ കൊവിഡ് സാഹചര്യത്തിൽ ദാരിദ്ര്യത്തെ നേരിടേണ്ടി വരുമായിരുന്നു. എന്നാൽ ഇടതു പക്ഷ ജനാധിപധ്യ മുന്നണി അധികാരത്തിലുള്ളതു കൊണ്ട് ഈ സാഹചര്യത്തെ അതിജീവിക്കുന്നതിനുള്ള നാനാതരം പദ്ധതികൾ ആവിഷ്‌കരിച്ച നടപ്പിലാക്കികൊണ്ടിരിക്കുകയാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്റ് പി. വി കുഞ്ഞപ്പൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.സമ്മേളനത്തിൽ പി വി കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു.ടി .പി. ശ്രീധരൻ രക്തസാക്ഷി പ്രമേയവും പി ശാന്തകുമാരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ പ്രവർത്തന റപ്പോർട്ട് അവതരിപ്പിച്ചു. എൻ.കെ. അക്ബർ എം.എൽ.എ,അരക്കൻ ബാലൻ,കെ. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEEDI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.