SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.10 AM IST

മുഖമുദ്ര ചാർത്താൻ ആറുനഗരങ്ങൾ: തലസ്ഥാനം സമാധാന നഗരം, കോഴിക്കോട് സാഹിത്യ നഗരം

d

തിരുവനന്തപുരം:സംസ്ഥാനത്തെ ആറു നഗരങ്ങളെ അവയുടെ സവിശേഷതകളുടെ പേരിൽ ബ്രാൻഡ് ചെയ്യാനുള്ള ദൗത്യവുമായി തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണകാര്യങ്ങളിൽ പരിശീലനം നൽകുന്ന കില രംഗത്ത്.

തിരുവനന്തപുരം,കൊല്ലം,തൃശൂർ,കൊച്ചി,കോഴിക്കോട്,കണ്ണൂർ എന്നീ നഗരങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്. .യുനെസ്കോയുടെ 'ക്രിയേറ്റീവ് സിറ്റീസ് 'എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണിത്. വികസനം, സഹകരണം, പൈതൃകം, സംസ്കാരം എന്നിവ ഇത്തരത്തിൽ പരിപോഷിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരസഭകൾ ബന്ധപ്പെട്ട മേഖലകളിൽ കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയാൽ മാത്രമേ ബ്രാൻഡിംഗ് സാധ്യമാവൂ. നഗരസഭകളുമായി കില ചർച്ചകൾ നടത്തിവരികയാണ്.

തിരുവനന്തപുരം സമാധാന നഗരം

(സിറ്റി ഒഫ് പീസ്)

സവിശേഷത:തലസ്ഥാന നഗരി, മതസൗഹാർദ്ദം, ഉയർന്ന ജനസംഖ്യ, അനുദിനം വികസനം

ബ്രാൻഡ് ചെയ്യാൻ: ക്രമസമാധാനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സുരക്ഷ, വാണിജ്യം, കല, വിനോദം, പരിസ്ഥിതി, ഭരണസംവിധാനം എന്നിവ മെച്ചപ്പെടുത്തണം.

കൊല്ലം ജൈവ വൈവിദ്ധ്യ നഗരം

(സിറ്റി ഒഫ് ബയോ ഡൈവേഴ്സിറ്റി)

സവിശേഷത: ജൈവ വൈവിദ്ധ്യ സർക്ക്യൂട്ട് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അഷ്ടമുടി,ശാസ്താംകോട്ട കായലുകൾ, കല്ലടയാറ്, കണ്ടൽകാടുകൾ. ഇവയുടെ സംരക്ഷണം സർക്യൂട്ടിലുണ്ട്.

ബ്രാൻഡ് ചെയ്യാൻ: ജൈവവൈവിദ്ധ്യം നിലനിറുത്തി ഭാവി തലമുറയ്ക്കായി സംരക്ഷിക്കുകയും വികസനത്തിൽ ജൈവ വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം ഉറപ്പാക്കുകയും വേണം.

കൊച്ചി രൂപകല്പനകളുടെ നാട്

(സിറ്റി ഒഫ് ഡിസൈൻസ്)

സവിശേഷത: മെട്രോ നഗരം. വ്യാപാര,വ്യവസായ കേന്ദ്രം. ഭൂമിക്ക് പൊന്നുവില, ഫ്ളാറ്റ് സമുച്ചയങ്ങൾ ധാരാളം.

ബ്രാൻഡ് ചെയ്യാൻ: വൃത്തിയും വെടിപ്പും സഞ്ചാരസൗകര്യവുമുള്ള തെരുവുകളും പൊതുഇടങ്ങളും വേണം.പ്രദേശത്തിന് അനുയോജ്യമായ വികസനം.

തൃശൂർ പഠന നഗരം

(സിറ്റി ഒഫ് ലേണിംഗ്)

സവിശേഷത: ആരോഗ്യ, കാർഷിക, ഹോർട്ടികൾച്ചർ, വെറ്ററിനറി സർവകലാശാലകളുടെ ആസ്ഥാനങ്ങൾ.സാഹിത്യ അക്കാഡമി, ലളിതകലാ അക്കാഡമി, സംഗീത-നാടക അക്കാഡമി എന്നിവയ്ക്കു പുറമേ,

കേരള പൊലീസ് അക്കാഡമി, കില ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും ഇവിടെയാണ്.

ബ്രാൻഡ് ചെയ്യാൻ: അറിവിനെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളിലൂടെ ജനങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കണം.

കോഴിക്കോട് സാഹിത്യ നഗരം

(സിറ്റി ഒഫ് ലിറ്ററേച്ചർ)

സവിശേഷത: വായനശാലകൾ ഏറ്റവും കൂടുതലുള്ള നഗരം.

മലബാർ ടൂറിസം സർക്യൂട്ട്, ലിറ്റററി ഫെസ്റ്റിവൽ എന്നിവയാൽ പ്രശസ്തം.

ബ്രാൻഡ് ചെയ്യാൻ: സാഹിത്യത്തോടുള്ളതാല്പര്യവും വായനാശീലവും തലമുറകളിലേക്ക് പകർന്നു നൽകാൻ കഴിയുന്ന പദ്ധതികൾ ആവിഷ്കരിക്കണം.

കണ്ണൂർ നാടൻ കലാ-കരകൗശല നഗരം

(സിറ്റി ഒഫ് ക്രാഫ്റ്റ് ആൻഡ് ഫോക്ക് ആർട്സ്)

സവിശേഷത: നാടൻ കലാരൂപങ്ങളും കരകൗശല ഉല്പന്നങ്ങളും സമൃദ്ധമായ നഗരം.

ബ്രാൻഡ് ചെയ്യാൻ: നാടൻ കലാരൂപങ്ങളെ പരിപോഷിപ്പിക്കണം. കലാകാരൻമാരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കണം.നാടൻകലകളെ ലോകനിലവാരത്തിലേക്ക് ഉയർത്തണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PEACE CITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.