SignIn
Kerala Kaumudi Online
Thursday, 25 April 2024 5.16 AM IST

വാക്സിനെടുക്കാത്ത യു.എ.ഇ പൗരന്മാർക്ക് യാത്രാവിലക്ക്

vhyhgg

ദുബായ്: കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാത്ത പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യു.എ.ഇ. ഏർപ്പെടുത്തി. പൂർണമായും വാക്സിൻ സ്വീകരിച്ച പൗരൻമാർ യാത്രാനുമതിക്കായ രാജ്യത്തെ കൊവിഡ് മാൻദണ്ഡ പ്രകാരം ബൂസ്റ്റർ ബൂസ്റ്റർ ഡോസുകൾ സ്വീകരിച്ചിരിക്കണമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. പുതിയ തീരുമാനം ജനുവരി 10 മുതൽ പ്രാബല്യത്തിൽ വരും. ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിനെടുക്കുന്നതിൽ നിന്ന് ഇളവ് ലഭിച്ചിട്ടുള്ളവർക്ക് നിയമം ബാധകമല്ല. അതേ സമയം കൊവിഡ് വാക്സിൻ സ്വീകരിക്കാത്ത ജീവനക്കാർക്ക് ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശനം അനുവദിക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ ഫെഡറൽ സർക്കാർ ജീവനക്കാർക്കും ഗ്രീൻപാസ് പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അതേ സമയം ഇന്നലെ യു.എ.ഇയിൽ 2,600 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ 890 പേരാണ് രാജ്യത്ത് കൊവിഡ് മുക്തരായയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.