കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ പാർലമെന്റ് മന്ദിരത്തിൽ വൻ തീപിടിത്തം. ഇന്നലെ രാവിലെ പ്രാദേശിക സമയം 6 മണിയോടെയാണ് സംഭവം.സ്ഥലത്തെത്തിയ അഗ്നിശമന സേന മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. തീപിടിത്തത്തിൽ പഴയ പാർലമെന്റ് മന്ദിരത്തിന്റെ മേൽക്കൂര പൂർണമായും തകർന്നെന്നാണ് വിവരം.കെട്ടിടത്തിന്റെ ഭിത്തികളിൽ വിള്ളലുണ്ടായിട്ടുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. പാർലമെന്റ് മന്ദിരത്തിന്റെ മൂന്നാം നിലയിലെ ഓഫീസിൽ നിന്നാരംഭിച്ച തീ ദേശീയ അസംബ്ലി ഹാളിലേക്ക് പടർന്നു പിടിക്കുകയായിരുന്നു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന 51 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ അവധിയായതിനെ തുടർന്ന് പാർലമെന്റ് മന്ദിരം അടച്ചിട്ടിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ സംഭവസ്ഥലം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |