SignIn
Kerala Kaumudi Online
Thursday, 25 April 2024 5.44 AM IST

പഠനത്തിനിടയിലും പാറിപ്പറന്ന് തെന്നൽ

thennal
തെന്നൽ

വടകര: ഏഴു വയസ്സുകാരി തെന്നലിന് കുറച്ചൊന്നുമല്ല ഫാൻസ്. ഇൻസ്റ്റഗ്രാമിലെ 'കുട്ടിത്തെന്നൽ" പേജിൽ 'ലൈക്കു"കാരുടെ എണ്ണം രണ്ടര ലക്ഷത്തോളം വരും. സ്‌കൂൾ തൊട്ട് ഷൂട്ടിംഗ് സെറ്റുകൾ വരെ നീളുന്ന ആരാധകക്കൂട്ടം ഇതിനു പുറമെ.

അനുകരണകലയിലൂടെ അഭിനയലോകത്തേക്ക് ചുവട് വെച്ച ഈ മിടുക്കിയ്ക്ക് ഇപ്പോൾ പഠനത്തിനിടെ സിനിമാത്തിരക്ക് ഒഴിഞ്ഞ നേരമില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വയനാട്ടിലായിരുന്നു ഷൂട്ട്. അതു കഴിഞ്ഞപ്പോഴേക്കും എറണാകുളത്തേക്കായി യാത്ര. ബംഗളൂരുവിൽ സോഫ്‌റ്റ്‌വെയർ എൻജിനിയറായ മാഹി സ്വദേശി മാണിക്കോത്ത് അഭിലാഷിന്റെയും ഇരിങ്ങണ്ണൂരുകാരി ആതിരയുടെയും ഏകമകളാണ് തെന്നൽ. ബംഗളൂരു ഗ്രീൻഫീൽഡ് പബ്ളിക് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

മൂന്നാം വയസിൽ 'ടിക്ക് ടോക്കി" ൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് തെന്നൽ കാഴ്ചക്കാരുടെ മനസ്സിൽ ഇടം ഉറപ്പിച്ചത്. പിന്നണിഗായിക സയനോരയുടെ 'അല്ലാ, ഏട്യാണപ്പാ പോയീന് ' എന്ന ആൽബത്തിലൂടെ ആയിരങ്ങൾ ഫാനായി മാറി.

ചലച്ചിത്ര രംഗത്തെ അരങ്ങേറ്റം 'ഫോറൻസിക് " സിനിമയിലായിരുന്നു. അതിനിടയ്ക്ക് ചാനൽ ഷോകളിലും പരസ്യചിത്രങ്ങളിലും ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു. എം.ടി യുടെ കടൽക്കാറ്റ്, അഹാന - ലാൽ ചിത്രമായ നാൻസിറാണി എന്നിവയിൽ സജീവസാന്നിദ്ധ്യമാവാൻ കഴിഞ്ഞു.

ഒ.ടി.ടി യിൽ പുത്തൻതരംഗം തീർത്ത ബിഗ് ബഡ്‌ജറ്റ് മൂവി 'മിന്നൽ മുരളി' യിൽ വന്നതോടെ ആരാധകരുടെ എണ്ണമേറി. മഞ്ജു വാര്യർ - മധു വാര്യർ പടം 'ലളിതം സുന്ദര"ത്തിൽ മോശമല്ലാത്ത വേഷമുണ്ട്. മഞ്ജു വാര്യരുടെ മകളായാണ് ഇതിൽ അഭിനയിക്കുന്നത്. ദിലീപ് - ജോജോ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'വോയ്‌സ് ഓഫ് സത്യനാരായണൻ' എന്ന ചിത്രത്തിലും തെന്നൽ അഭിനയിക്കുന്നുണ്ട്.

മലയാളം കടന്ന് ലോറൻസ് മാസ്റ്ററുടെ 'രുദ്രൻ" എന്ന തമിഴ് പടത്തിലും ഇപ്പോൾ അഭിനയിച്ചുവരികയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, THENNAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.