SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.37 AM IST

ഒളിമ്പിക്സ് ഫുട്ബാൾ ജില്ലാചാമ്പ്യൻഷിപ്പിന് തുടക്കമായി

football
നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഒളിമ്പിക് ഫുട്ബാൾ ജില്ലാ ചാമ്പ്യൻഷിപ്പിൽ ജമാൽ ബൈത്താൻ കളിക്കാരുമായി പരിചയപ്പെടുന്നു

തൃക്കരിപ്പൂർ: ഒൻപത് ദിവസം നീളുന്ന പ്രഥമ ഒളിമ്പിക്‌ ഫുട്ബാൾ ജില്ലാ ചാമ്പ്യൻഷിപ്പിന് നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് ഫുട്‌ബോൾ ടർഫിൽ തുടക്കമായി. ജില്ലാ ഒളിമ്പിക് കായികമേളയുടെ ഭാഗമായാണ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ നേതൃത്വത്തിൽ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. നോക്കൗട്ട് അടിസ്ഥാന ത്തിൽ നടക്കുന്ന ഫുട്ബോൾ മേളയിൽ ജില്ലയിലെ 20 ഫുട്ബോൾ ടീമുകളാണ് മാറ്റുരക്കുന്നത്. ബൈത്താൻസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജമാൽ ബൈത്താൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് വീരമണി ചെറുവത്തൂർ അദ്ധ്യക്ഷത വഹിച്ചു. ഡി.എഫ്.എ സെക്രട്ടറി ടി.കെ. മുഹമ്മദ് റഫീഖ്, കെ.രാജൻ, സിദ്ദീഖ് ചക്കര, സി.വി.ഷാജി, ടി.വി.ഗോപാലകൃഷ്ണൻ, ലത്തീഫ് പെരിയ, ഇ.ബാലൻ നമ്പ്യാർ, കെ.സുരേശൻ, കെ.കെ.സൈനുദ്ദീൻ, കെ.വി.ഗോപാലൻ എന്നിവർ പ്രസംഗി ച്ചു. ആദ്യ മൽസരത്തിൽ ഷൂട്ടേഴ്സ് ഫുട്ബോൾ അക്കാദമി ബ്ലൈസ് തളങ്കരയെ മൂന്നിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തി. ചാമ്പ്യൻഷിപ്പ് 11ന് സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.