SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.31 PM IST

പയ്യന്നൂർ നഗരസഭ കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചു

vaccination
പയ്യന്നൂരിൽ കുട്ടികൾക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നൽകുന്നു

പയ്യന്നൂർ : നഗരസഭയിൽ 15 വയസ്സുമുതൽ 18 വരെയുള്ള കുട്ടികളുടെ വാക്സിനേഷൻ

കണ്ടോത്ത് ആയുർവേദ ആശുപത്രിയിൽ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിൽ തുടങ്ങി.രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് വാക്സിനേഷൻ.പയ്യന്നൂർ, പഴയങ്ങാടി ഗവ: താലൂക്ക് ആശുപത്രി ഡോക്ടർമാരുടെയും ആരോഗ്യവിഭാഗം ജീവനക്കാരുടെയും നേതൃത്വത്തിലാണ് വാക്സിനേഷൻ.

വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പന്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി. സജിത, കൗൺസിലർമാരായ കെ.യു.രാധാകൃഷ്ണൻ , കെ.കെ.ഫൽഗുണൻ,ഡോ: സുനിത മേനോൻ ,ഹെൽത്ത് ഇൻസ്‌പെക്ടർ ശശിധരൻ തുടങ്ങിയവർ സംബന്ധിച്ചു.വാക്സിൻ സ്വീകരിക്കുന്നതിന് കോവിൻ സൈറ്റിൽ റജിസ്റ്റർ ചെയ്തവർ , പ്രസ്തുത വിവരങ്ങളും, റജിസ്റ്റർ ചെയ്യാത്തവർ ആധാർ- ഐ.ഡി., ഫോൺ നമ്പർ അടക്കം കൗൺസിലർമാർ സാക്ഷ്യപ്പെടുത്തുത്തിയ ടോക്കൺ സഹിതം നിശ്ചയിച്ച കേന്ദ്രത്തിൽ ഹാജരാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.