കൊച്ചി: എം.ജി റോഡ് മെട്രോ സ്റ്റേഷനിൽ ചവിട്ടി പ്രവർത്തിപ്പിക്കാവുന്ന ചാർജിംഗ് കിയോസ്ക് ഇന്ന് രാവിലെ 11ന് ഫുട്ബോൾ താരം ഐ.എം വിജയൻ ഉദ്ഘാടനം ചെയ്യും. മൊബൈൽ ഫോൺ, ലാപ് ടോപ്, പവർ ബാങ്ക് തുടങ്ങിയവ പെഡൽ ചവിട്ടിക്കറക്കി ചാർജ് ചെയ്യാവുന്ന നെക്സ്റ്റ് ജനറേഷൻ ചാർജിംഗ് കിയോസ്ക് വികസിപ്പിച്ചത് സ്റ്റാർട്ട് അപ്പ് സംരംഭമായ സ്മാഡോ ലാബ് പ്രൈവറ്റ് ലമിറ്റഡ് ആണ്. സാധാരണ വൈദ്യുതിയിൽ ചാർജ് ചെയ്യുന്ന അതേ വേഗത്തിൽ റൈഡ് ഓൺ എന്ന് പേരിട്ടിരിക്കുന്ന ഈ നൂതന ഉപകരണം ഉപയോഗിച്ച് ചാർജ് ചെയ്യാം. യാത്രക്കാരിൽ വ്യായാമശീലം വളർത്തുക എന്നതും കൂടി ഇത്തരം സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ കൊച്ചി മെട്രോ ലക്ഷ്യമിടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |