SignIn
Kerala Kaumudi Online
Friday, 29 March 2024 7.59 PM IST

വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം

food
സ്കൂൾ വിദ്യാർഥികൾക്കുള്ള പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണൻ നിർവഹിക്കുന്നു

പടിഞ്ഞാറെ കല്ലട: പടി. കല്ലട ഗ്രാമ പഞ്ചായത്തിൽ സർക്കാർ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം കണത്താർ കുന്നം ഗവ.എൽ.പി.എസിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ എസ്. നവാസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. സുധ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഉഷാലയം ശിവരാജൻ, കെ. സുധീർ, ഗ്രാമ പഞ്ചായത്ത് അംഗം റജിലബീഗം, ശാസ്താംകോട്ട ഉപജില്ലാ എ.ഇ.ഒ സുജാകുമാരി, പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ എം. തോമസ്, ആർ. ചന്ദ്രൻ പിള്ള, അനീസ് എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലളിത കുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു. പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്തിലെ നാല് സർക്കാർ വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ യൂണിറ്റുകൾക്കാണ് പദ്ധതി നടത്തിപ്പ് ചുമതല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.