SignIn
Kerala Kaumudi Online
Friday, 19 April 2024 10.28 AM IST

സാമ്പത്തിക ബാദ്ധ്യത: ഹോട്ടലുടമ ജീവനൊടുക്കി

radhakri

വെള്ളനാട്: സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് ഹോട്ടലുടമ വെള്ളനാട് ഉറിയാക്കോട് കൃഷ്ണശ്രീയിൽ രാധാകൃഷ്ണൻ നായർ (56) ജീവനൊടുക്കി. വീട്ടിലെ ടോയ്ലെറ്റിൽ ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വെങ്ങാനൂരിൽ ഹോട്ടൽ നടത്തിവരികയായിരുന്നു.

കൊവിഡിനെ തുടർന്ന് ഹോട്ടൽ നടത്തിപ്പ് പ്രതിസന്ധിയിലായതുകാരണം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. ഒൻപത് ലക്ഷത്തോളംരൂപയുടെ കടമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. മക്കളുടെ പഠനത്തിനായി എടുത്ത വിദ്യാഭ്യാസ വായ്പ പലിശയ്ക്ക് പണം വാങ്ങിയാണ് അടച്ചത്. മരുമകൾ 5 മാസം മുൻപ് പ്രസവത്തെ തുടർന്ന് മരിച്ചതും രാധാകൃഷ്ണൻ നായരെ അലട്ടിയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഗീത. മക്കൾ: കൃഷ്ണപ്രസാദ്, ഹരികൃഷ്ണൻ. മരുമകൾ: പരേതയായ അരുണിമ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUICIDE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.