SignIn
Kerala Kaumudi Online
Friday, 19 April 2024 7.46 PM IST

ദക്ഷിണാഫ്രിക്കൻ ഏകദിന ടീമായി

south-africa

ജോഹന്നാസ്ബർഗ്: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ടെംപ ബൗമയാണ് നായകൻ. പരിക്കേറ്റ പേസ് ബൗളർ ആന്റിച്ച് നോർക്യേയ്ക്ക് പകരം ഇടംകൈയൻ മാർക്കോ ജാൻസണെ ടീമിലെടുത്തു.ടെസ്റ്റിൽ നിന്ന് വിരമിച്ച ക്വിന്റൺ ഡി കോക്ക് ഏകദിനത്തിലുണ്ട്. ജനുവരി 19 മുതൽ 23 വരെയാണ് മൂന്ന് ഏകദിനങ്ങളുടെ പരമ്പര.

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്തതിന്റെ ബലത്തിലാണ് താരം ജാൻസൺ ഏകദിന ടീമിലിടം നേടിയത്. ഇടുപ്പിന് പരിക്കേറ്റതിനെത്തുടർന്നാണ് നോർക്യേ പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്നത്. വെറ്ററൻ താരം വെയ്ൻ പാർണലും ടീമിലിടം നേടി. കേശവ് മഹാരാജാണ് ഉപനായകൻ.

ദക്ഷിണാഫ്രിക്കൻ ടീം: ടെംപ ബൗമ(ക്യാപ്ടൻ), കേശവ് മഹാരാജ്, ക്വിന്റൺ ഡി കോക്ക്, സുബൈർ ഹംസ, മാർക്കോ ജാൻസൺ, ജാനേമൻ മലാൻ, സിസാൻഡ മഗല, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, വെയ്ൻ പാർണൽ, ആൻഡിലെ ഫെലുക്വായോ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കാഗിസോ റബാദ, തബാരേസ് ഷംസി, റാസി വാൻ ഡെർഡ്യൂസൻ, കൈൽ വെറെയ്ൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SOUTH AFRICA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.