SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.22 AM IST

അരണ്യ പാഠങ്ങൾ പുസ്തക പ്രകാശനം നാളെ

books
പുസ്തക പ്രകാശനം

പത്തനംതിട്ട: അടൂർ ഗവ. ബോയ്‌സ് ഹയർസെക്കൻ‌ഡറി സ്‌കൂൾ ഫോറസ്ട്രി ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളുടെ പഠന ഗവേഷണ ഗ്രന്ഥമായ അരണ്യ പാഠങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ വൈകിട്ട് 3 ന് നടക്കും . മന്ത്രി പി. പ്രസാദ് പുസ്തക പ്രകാശനം നിർവഹിക്കും. ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വനം വകുപ്പ് മേധാവി പി. കെ. കേശവൻ പുസ്തകം സ്വീകരിക്കും. കോന്നി ഡി. എഫ്. ഒ കെ. എൻ. ശ്യാം മോഹൻലാൽ പുസ്തക പരിചയം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള, സുശീല കുഞ്ഞമ്മ കുറുപ്പ് , ശ്രീനാദേവി കുഞ്ഞമ്മ, പി.ബി ബാബു, ശരത്ചന്ദ്രൻ, സി.കെ. ഹാബി എന്നിവർ സംസാരിക്കും . സ്‌കൂൾ മുറ്റത്ത് നിർമ്മിച്ചിട്ടുള്ള മിയാവാക്കി വിദ്യാവനത്തെ അവംലംബിച്ച് സ്‌കൂൾ ഫോറസ്ട്രി ക്ലബിലെ 10 പ്ലസ്ടൂ വിദ്യാർത്ഥികൾ ചേർന്ന് നടത്തിയ പഠന ഗവേഷണങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 111ഔഷധ സസ്യങ്ങളെക്കുറിച്ച് പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. സസ്യങ്ങളുടെ ചിത്രങ്ങളും ചേർത്തിട്ടുണ്ട്. കവിയും അദ്ധ്യാപികയുമായ കണിമോളാണ് പുസ്തകം എഡിറ്റ് ചെയ്തത്. സ്‌കൂളിലെ അഞ്ച്‌ സെന്റ് ഭൂമിയിൽ 118 ഇനങ്ങളിലുള്ള 430 ഓളം വിവിധ സസ്യങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്. ഇവ ഇപ്പോൾ അഞ്ച് മീറ്ററിലധികം ഉയരത്തിൽ വളർന്നു കഴിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.