SignIn
Kerala Kaumudi Online
Saturday, 20 April 2024 12.09 AM IST

മൂന്ന് വർഷത്തിനിടെ ഈ രാജ്യത്ത് പൂച്ചകൾ കത്തിച്ചത് 100 വീടുകൾ !

cat

സോൾ : ദക്ഷിണ കൊറിയയിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പൂച്ചകൾ കാരണം തീപിടിത്തമുണ്ടായത് 100 ലേറെ വീടുകളിൽ. ! സോളിലെ മെട്രോപൊളിറ്റൻ ഫയർ ആൻഡ് ഡിസാസ്‌റ്റർ ഡിപ്പാർട്ട്മെന്റ് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 2019 ജനുവരി മുതൽ കഴിഞ്ഞ നവംബർ വരെ ആകെ 107 വീടുകളിലുണ്ടായ തീപിടിത്തത്തിന് കാരണമായത് പൂച്ചകളാണ്. തലസ്ഥാന നഗരമായ സോളിലാണ് ഇത്തരം കേസുകൾ കൂടുതൽ.

ഇക്കൂട്ടത്തിൽ പൂച്ചകൾ ഓൺ ആക്കിയതെന്ന് കരുതുന്ന ഇലക്ട്രിക് സ്റ്റൗവിൽ നിന്ന് പടർന്ന തീ അപകടം സൃഷ്ടിച്ച കേസുകളാണ് കൂടുതൽ. ടച്ച് സെൻസിറ്റീവ് ബട്ടണുകളാൽ പ്രവർത്തിക്കുന്ന അടുപ്പുകളിലേക്ക് പൂച്ചകൾ ചാടി വീഴുന്നതാണ് ഓൺ ആകാൻ കാരണം. ഇവ അമിതമായി ചൂടാവുന്നത് തീപിടിത്തത്തിലേക്ക് കലാശിക്കുന്നു. ഉടമകൾ വീട്ടിലില്ലാത്ത നേരത്താണ് പലപ്പോഴും തീപിടിത്തം ഉണ്ടായിരിക്കുന്നത്. നാല് പേർക്ക് ഈ അപകടങ്ങളിൽ നിന്ന് പരിക്കേറ്റിട്ടുണ്ടെങ്കിലും ആളപായമില്ല. പൂച്ചകളുമായി ബന്ധപ്പെട്ട തീപിടിത്ത കേസുകൾ സമീപകാലത്ത് തുടരുകയാണെന്നും വീട്ടിൽ ആരുമില്ലാത്ത സമയത്ത് തീ വ്യാപകമായി പടരാൻ സാദ്ധ്യതയുള്ളതിനാൽ വളർത്തുമൃഗങ്ങളുള്ള വീട്ടുകാർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അധികൃതർ പറയുന്നു. വേഗത്തിൽ തീ പിടിക്കാൻ സാദ്ധ്യതയുള്ള വസ്തുക്കൾ വളർത്തുമൃഗങ്ങളിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്നും അധികൃതർ സൂചിപ്പിക്കുന്നു.

ദക്ഷിണ കൊറിയയിൽ മാത്രമല്ല, യു.എസിൽ ഓരോ വർഷവും 1,000 ത്തോളം വീടുകളിലെ തീപിടിത്തങ്ങളുടെ ഉത്തരവാദി വളർത്തുമൃഗങ്ങൾ ആണെന്നാണ് അമേരിക്കൻ ഹ്യൂമേൻ അസോസിയേഷന്റെ കണക്ക്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, CAT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.