കുമരകം : വാഹനാപകടങ്ങളിൽ ഗുരുതരമായി പരുക്കേറ്റു റാേഡിൽ കിടന്നവരെ ആശുപത്രിയിലെത്തിച്ച് നാടിന്റെ പ്രശംസ ഏറ്റുവാങ്ങിയ ടാക്സിഡ്രൈവർ ഒറോണക്കളത്തിൽ മാത്തുക്കുട്ടിയെ കോൺഗ്രസ് കുമരകം മണ്ഡലം കമ്മറ്റി ആദരിച്ചു . . മണ്ഡലം പ്രസിഡന്റ് വി എസ് പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ആദരിക്കൽ ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ ദിവ്യ ദാമോദരൻ ജോഫി ഫെലിക്സ് ഭാരവാഹികളായ കൊച്ചുമോൻ കൊച്ചുകളത്ര , രഘു അകവൂർ , തമ്പാൻ പുത്തൻപറമ്പിൽ , ബാബു കരിത്ര , ജോണി കൊടിയൻതറ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |