SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.51 AM IST

അയ്യാഗുരു സ്വാമി ജയന്തി ആഘോഷവും സാംസ്കാരിക സമ്മേളനവും

dd

തിരുവനന്തപുരം:അയ്യാഗുരു സ്വാമി ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ശിവരാജയോഗി അയ്യാഗുരു സ്വാമികളുടെ 208ാമത് ജയന്തി ആഘോഷവും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിക്കും.11ന് വൈകിട്ട് 4ന് പുന്നമൂട്,വെങ്ങാനൂർ തെരുവ് ശ്രീവിനായക ഓഡിറ്റോറിയത്തിൽ സ്വാമി ശങ്കരാനന്ദ ദീപപ്രോജ്വലനവും അനുഗ്രഹ പ്രഭാഷണവും നടത്തും. സാംസ്കാരിക സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. അയ്യാഗുരു ധർമ്മ പരിഷത്ത് പ്രസിഡന്റ് പി.എസ്.വരദൻ അദ്ധ്യക്ഷത വഹിക്കും.ജനറൽ സെക്രട്ടറി കെ.കൃഷ്ണകുമാർ സ്വാഗതം പറയും. ഐ.ബി.സതീഷ് എം.എൽ.എ,എം.വിൻസെന്റ് എം.എൽ.എ, വി.സുരേന്ദ്രൻപിള്ള എന്നിവർ പങ്കെടുക്കും.ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തും. സോപാനം ശ്രീകുമാറിന് സ്വാഗതസംഘം ജനറൽ കൺവീനർ ഡോ.വി.സുഭാഷ്ചന്ദ്രബോസ് ഒരുമൈദിന പുരസ്‌കാരം സമ്മാനിക്കും. മുതിർന്ന പൗരന്മാരെ ആദരിക്കുമെന്നും ധർമ്മപരിഷത്ത് രക്ഷാധികാരി എസ്.സി.പിള്ള സമ്മാനദാനം നിർവഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.