കോഴിക്കോട്: മലപ്പുറം സമ്മേളനത്തിൽ ഉന്നയിച്ച കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രമേയത്തെ തള്ളിപ്പറഞ്ഞ് സമസ്ത. രാഷ്ട്രീയത്തിന് ആളെക്കൂട്ടലല്ല പണിയെന്നും സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാനാകില്ലെന്നും അദ്ധ്യക്ഷനായ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അദ്ധ്യക്ഷനും ജനറൽ സെക്രട്ടറിയും പറയുന്നതാണ് സമസ്തയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം വിരുദ്ധ പ്രമേയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ജിഫ്രി കോയ തങ്ങൾ പറഞ്ഞു. സമസ്തയെ ലീഗ് ഹൈജാക്ക് ചെയ്യുന്നുവെന്നും വേദികൾ ലീഗ് രാഷ്ട്രീയ പ്രചരണങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായിരുന്നു മന്ത്രി അബ്ദുറഹ്മാന്റെ പരാമർശം എന്നും സമസ്തയ്ക്ക് എല്ലാ പാർട്ടികളുമായും ബന്ധമുണ്ടെന്നും ജിഫ്രി കോയ തങ്ങൾ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |