SignIn
Kerala Kaumudi Online
Saturday, 20 April 2024 5.07 AM IST

സ്വാതന്ത്ര്യ സമര സേനാനി കെ അയ്യപ്പൻ പിള്ള അന്തരിച്ചു

k-ayyappan-pillai

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനിയും ബി ജെ പി നേതാവുമായ കെ അയ്യപ്പൻ പിള്ള അന്തരിച്ചു. 107 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബി ജെ പി അച്ചടക്ക സമിതി അദ്ധ്യക്ഷനായിരുന്നു അയ്യപ്പൻ പിള്ള. രാജ്യത്തെ ബാർ അസോസിയേഷനുകളിലെ ഏറ്റവും മുതിർന്ന അംഗമായിരുന്നു. ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്നു.


മഹാത്മാ ഗാന്ധിയെ രണ്ടുതവണ നേരിൽക്കണ്ട കോൺഗ്രസ് നേതാവായിരുന്നു അയ്യപ്പൻ പിള്ള. 1942ൽ തിരുവനന്തപുരം നഗരസഭ കൗൺസിലറായി. പിന്നീട് ബി ജെ പിയിൽ ചേർന്നു. കഴിഞ്ഞ പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഫോണിൽ വിളിച്ച് ആശംസകൾ നേർന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K AYYAPPAN PILLAI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.