റാഞ്ചി: ജാർഖണ്ഡിൽ മനോഹർപൂർ മുൻ ബി.ജെ.പി എം.എൽ.എ ഗുരുചരൺ നായകിന് നേരെ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ രണ്ട് അംഗരക്ഷകർ കൊല്ലപ്പെട്ടു. അദ്ദേഹം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആക്രമണത്തിനിടെ പൊലീസുകാരുടെ പക്കലുണ്ടായിരുന്ന മൂന്ന് എ.കെ 47 തോക്കുകൾ കാണാതായി. ഗോയിൽകെര പൊലീസ് സ്റ്റേഷൻ പരിധിയിലെ ജീൽറുവ ഗ്രാമത്തിൽ നായക് മുഖ്യാതിഥിയായി പങ്കെടുത്ത ഫുട്ബോൾ മത്സരത്തിന് ശേഷമാണ് ആക്രമണം നടന്നതെന്ന് ചക്രധർപൂർ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ ദിലീപ് ഖൽഖോ അറിയിച്ചു. മത്സരം കഴിയുന്നത് വരെ കാണികളെന്ന വ്യാജേന ആൾക്കൂട്ടത്തിനിടയിൽ നിൽക്കുകയായിരുന്നു അക്രമികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |