ന്യൂഡൽഹി : മിഠായി ഇഷ്ടമല്ലാത്തവരായി ആരും കാണില്ല. മിഠായി പ്രേമികളെയെല്ലാം അത്ഭുതപ്പെടുത്തുന്ന ഒരു സ്പെഷ്യൽ മിഠായിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആദ്യം തന്നെ ഇതിന്റെ വില പറയട്ടെ; ഒരു കിലോയ്ക്ക് 16,000 രൂപ.! കേൾക്കുമ്പോൾ ആരായാലും ഒന്ന് ഞെട്ടും. കാരണം ഇതൊരു സാധാരണ മിഠായി അല്ല. സ്വർണ മിഠായി ആണ്.ഡൽഹിയിലെ മൗജ്പ്പൂരിലെ ശകുൻ സ്വീറ്റ്സ് എന്ന കടയിലേതാണ് ഈ സ്പെഷ്യൽ മിഠായി. ഗോൾഡ് ഷീറ്റുകൾ മിഠായിയ്ക്ക് മുകളിൽ വച്ച ശേഷം ചെറു കഷ്ണങ്ങളാക്കി മുറിച്ച് വിൽക്കുകയാണ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |